സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാനായി 40 ലക്ഷം രൂപ കൈമാറി

കെഎസ്ആര്‍ടിസിക്ക് പുതിയ ബസ് വാങ്ങുന്നതിന് 40 ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ കെ. മനോജ് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറുന്നു. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍, രാജന്‍ ജെ. പല്ലന്‍ എംഎല്‍എ, സൊസൈറ്റി ചെയര്‍മാന്‍ പോള്‍സണ്‍ ചിറയത്ത്, ഡയറക്ടര്‍മാരായ ഗ്രിഗറിന്‍ വടക്കന്‍, പി. മനോജ് തോമസ്, സെയില്‍സ് ഹെഡ് ഷൈജു ജോണ്‍ തുടങ്ങിയവര്‍ സമീപം സമീപം.

സാമൂഹിക പ്രതിബദ്ധതയ്ക്ക് പുതിയ മാനം രചിച്ച് സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി

തിരുവനന്തപുരം :  സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാനായി 40 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത്, ഗതാഗത മന്ത്രി സി.പി ജോണിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് ചെക്ക് കൈമാറി. തുടർന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ് പ്രമോജ് ശങ്കർ ചെക്ക് ഏറ്റുവാങ്ങി. ഈ പുതിയ ബസ് തൃശൂർ ഡിപ്പോയിലേക്ക് അനുവദിക്കണമെന്ന സൊസൈറ്റിയുടെ ആവശ്യം പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പുനൽകി.

പൊതുഗതാഗത മേഖല വിപുലീകരിക്കുന്നതിനും യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകാനാണ് സി.എസ്.ആർ (CSR) ഫണ്ടിൽ നിന്ന് തുക അനുവദിച്ചതെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ യുവജനക്ഷേമ മന്ത്രി ഒ.ജെ ജനീഷ്, തൃശൂർ എം.എൽ.എ രാജൻ ജെ. പല്ലൻ, സൊസൈറ്റി എം.ഡി കെ. മനോജ്, ഡയറക്ടർമാരായ ഗ്രിഗറിൻ വടക്കൻ, പി. മനോജ് തോമസ്, സെയിൽസ് ഹെഡ് ഷൈജു ജോൺ എന്നിവർ പങ്കെടുത്തു. കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് സതേണ്‍ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു