ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം : ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സമര്‍പ്പണം നിര്‍വഹിച്ചു.

ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡിയും ലാറ്റിനമേരിക്കന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ് വില്‍ അബാസിഡറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ദീപാലങ്കാരങ്ങളുടെയും ബഹുനിലപന്തലിന്റെയും സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭ ചെയര്‍മാന്‍ എം.പി ജാക്സണ്‍ നിര്‍വ്വഹിച്ചു. നാല് നിലകളിലായി എണ്‍പതടി ഉയരമുള്ള പന്തലാണ് ഇത്തവണ നിര്‍മ്മിച്ചിട്ടുള്ളത്. ഇത് കൂടാതെ നിരവധി ദേവീദേവന്‍മാരുടെ കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡിയും ലാറ്റിനമേരിക്കന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ് വില്‍ അബാസിഡറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു. ഐ.സി.എല്‍. ഫിന്‍കോര്‍പ് സി.ഇ.ഒ ഉമ അനില്‍കുമാര്‍, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.സി.കെ. ഗോപി, അഡ്മിനിസ്ട്രേറ്റര്‍ രാധേഷ്, കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, നഗരസഭ പ്രതിപക്ഷ നേതാവ് പി.വി ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ഗോവിന്ദന്‍ നമ്പൂതിരിപ്പാട്, രാഘവന്‍ മുളങ്ങാടന്‍, ഡോ.മുരളി ഹരിതം, വി.സി പ്രഭാകരന്‍, കെ.ബിന്ദു, അഡ്വ.കെ.ജി അജയ്കുമാര്‍, ജീവനക്കാര്‍, ഭക്തര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു