സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓണം ഫെസ്റ്റും ബിടുബി മീറ്റും സംഘടിപ്പിക്കുന്നു

സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് കേരള (സ്വാക്ക്) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 23-ന് എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഓണം ഫെസ്റ്റും ബിടുബി മീറ്റും സംഘടിപ്പിക്കുന്നതായി എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസ്സീസ് അറിയിക്കുന്നു. ജില്ലാ ഭാരവാഹികളായ അബ്ദുള്‍ സലാം, പി.എം.അഷറഫ്, കെ.എ.മുഹമ്മദ് അന്‍സാഫ്, അരുണ്‍ അരവിന്ദ്, വി,എസ്.നാരായണ ബാബു, എം.എ റാഫി എന്നിവര്‍ സമീപം

ഓണക്കാലത്തെ വരവേല്‍ക്കുന്നതിനൊപ്പം ബിസിനസ്സ് മേഖലയിലെ പുതിയ നിയമങ്ങള്‍, പുതിയ ഉത്പന്നങ്ങള്‍, ഉപഭോക്താക്കളുടെ അഭിരുചി എന്നിങ്ങനെ വിവിധ മേഖലകളിലെ അറിവുകള്‍ സംഘടനയിലെ മുഴുവന്‍ അംഗങ്ങളിലേയ്ക്കും എത്തിക്കുന്നതിനായാണ് ഓണം ഫെസ്റ്റും, ബിടുബി മീറ്റും സംഘടിപ്പിച്ചിരിക്കുന്നത്‌

കൊച്ചി : സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് കേരള (സ്വാക്ക്) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണം ഫെസ്റ്റും ബി.ടു.ബി മീറ്റും സംഘടിപ്പിക്കുന്നു. ജൂലൈ 23-ന് രാവിലെ 9.30-ന് എറണാകുളം കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസ്സീസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഏകദിന കണ്‍വെന്‍ഷന്‍ സ്വാക്ക് സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ട ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ബിസിനസ്സ് സെഷനില്‍ കുടുംബവും സംരംഭകത്വവും ഒന്നിച്ചുകൊണ്ടുപോകുന്നതിനുള്ള വഴികള്‍ എന്ന വിഷയത്തില്‍ ഫ്രഷ് ടു ഹോം സി.ഒ.ഒ മാത്യു ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പുതിയ ലേബര്‍ കോഡിനെക്കുറിച്ചുള്ള ക്ലാസ് വര്‍ക്കിച്ചന്‍ പെട്ട നയിക്കും. ചടങ്ങില്‍ വിവിധ കമ്പനികളുടെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ച്, ലക്കി ഡ്രോ, അവാര്‍ഡ് സെറിമണി എന്നിവയും ഉണ്ടാകും. ഉച്ചകഴിഞ്ഞ് എറണാകുളം ജില്ല കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും, ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും. സ്വക്ക് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.മുഹമ്മദ് അന്‍സാഫ്, ട്രഷറര്‍ അരുണ്‍ അരവിന്ദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സിയാവുദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സാജു മൂലന്‍, സംസ്ഥാന ട്രഷറര്‍ എസ്.സുഹൈബ്, സ്വാക്ക് ബിടുബി ഫെസ്റ്റ് ചെയര്‍മാന്‍ നാരായണ ബാബു, വൈസ് ചെയര്‍മാന്‍ പി.എം.അഷറഫ്, സ്വാക്ക് ബിടുബി ഫെസ്റ്റ് ചെയര്‍മാന്‍ നാരായണ ബാബു, വൈസ് ചെയര്‍മാന്‍ പി.എം.അഷറഫ് എന്നിവര്‍ സംസാരിക്കും.

ഓണക്കാലത്തെ വരവേല്‍ക്കുന്നതിനൊപ്പം ബിസിനസ്സ് മേഖലയിലെ പുതിയ നിയമങ്ങള്‍, പുതിയ ഉത്പന്നങ്ങള്‍, ഉപഭോക്താക്കളുടെ അഭിരുചി എന്നിങ്ങനെ വിവിധ മേഖലകളിലെ അറിവുകള്‍ സംഘടനയിലെ മുഴുവന്‍ അംഗങ്ങളിലേയ്ക്കും എത്തിക്കുന്നതിനായാണ് ഓണം ഫെസ്റ്റും, ബിടുബി മീറ്റും സംഘടിപ്പിച്ചിരിക്കുന്നതെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസ്സീസ്,ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.മുഹമ്മദ് അന്‍സാഫ്, ട്രഷറര്‍ അരുണ്‍ അരവിന്ദ്, സ്വാക്ക് ബിടുബി ഫെസ്റ്റ് ചെയര്‍മാന്‍ നാരായണ ബാബു, വൈസ് ചെയര്‍മാന്‍ പി.എം.അഷറഫ്, ബജനറല്‍ കണ്‍വീനര്‍ എം.എ റാഫി, കണ്‍വീനര്‍ അബ്ദുള്‍ സലാം എന്നിവര്‍ പറഞ്ഞു.

 

.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു