സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ : ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രസിഡന്റ് അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദ് അന്‍സാഫ്, ജില്ലാ ട്രഷറര്‍ അരുണ്‍ അരവിന്ദ്

കൊച്ചി : സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് കേരള (സ്വാക്ക്) 2026-28 വര്‍ഷത്തേയ്ക്കുള്ള എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ടയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അബ്ദുല്‍ അസീസ് (പ്രസിഡന്റ്),കെ.എ മുഹമ്മദ് അന്‍സാഫ് (ജനറല്‍ സെക്രട്ടറി),അരുണ്‍ അരവിന്ദ് (ട്രഷറര്‍), നാരായണ ബാബു(സംസ്ഥാന കോര്‍ഡിനേറ്റര്‍),എം.എ റാഫി, പി.എം അഷ്‌റഫ് (വൈസ് പ്രസിഡന്റ്മാര്‍), അബ്ദുല്‍ സലാം (ജോയിന്റ് സെക്രട്ടറി) ബി.ഐ അബ്ദുല്‍ ജബ്ബാര്‍, ടി.എച്ച് കരീം, മുഹമ്മദ് നിയാസ്, വിജി വി. കോമത്ത,് എസ് സുരേഷ്, പി. എ പരീദ്, രതീഷ് പദ്മാഹരം, കെ.വി സദാനന്ദന്‍, കെ.വി സുരേഷ് കുമാര്‍, സുശീല്‍ കോത്താരി, ലൈജു ആന്‍സിലി, സി. എംഅബ്ദുല്‍ ഷരീഫ് പി. എന്‍ വിമല്‍ കുമാര്‍, ജിസ് തോമസ്, എ.ബി ലെനിന്‍, സന്തോഷ് കുമാര്‍, കെ.കെ സോമന്‍, റെനി സി.ജോണ്‍, അബിന്‍ മൂക്കന്നൂര്‍ എന്നിവരെ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സാജു മൂലന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സിയാവൂദ്ദീന്‍ എന്നിവരും പ്രസംഗിച്ചു

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു