കൊച്ചി : സ്‌കൂള്‍ പാചക തൊഴിലാളികള്‍ കഴിഞ്ഞ നാല് മാസമായി വേതനം ലഭിക്കാതെ കടുത്ത പട്ടിണിയിലും ദുരിതത്തിലുമാണെന്ന് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മോഹനന്‍ ആരോപിച്ചു. ജൂണ്‍ മാസത്തെ വേതനം ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടി രിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ ഏപ്രില്‍, മേയ് മാസങ്ങളിലെ അവധിക്കാല ആശ്വാസധനമായ കേവലം നാലായിരം രൂപ മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്.
ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പ്രീെ്രെപമറി അധ്യാപകര്‍ എന്നിവര്‍ക്ക് യുഡിഫ് സര്‍ക്കാരിന്റെ ആദ്യ ദിനങ്ങളില്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കിയപ്പോള്‍, പാചക തൊഴിലാളികളെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചു. പ്രഖ്യാപിച്ച വര്‍ദ്ധനവ് പോയിട്ട്, മുന്‍പ് ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ വേതനം പോലും ഇപ്പോള്‍ നാല് മാസമായി മുടങ്ങിയിരിക്കുകയാണ്.
തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും ആരെയും നിരാശപ്പെടുത്തില്ലെന്നും മുഖ്യമന്ത്രിയും, വിഷയത്തില്‍ അടിയന്തരമായി യൂണിയന്‍ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും നേരിട്ട് ഉറപ്പുനല്‍കിയതാണ്. എന്നാല്‍ ഈ ഉറപ്പുകളെല്ലാം വെറും വാഗ്ദാനങ്ങളായി അവശേഷിക്കുകയാണ്.കുടിശ്ശികയായ ശമ്പളവും സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന വര്‍ദ്ധനവും അടിയന്തരമായി അനുവദിക്കണമെന്നും, അല്ലാത്തപക്ഷം സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കി

