‘തനിമ 2026 ‘ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ അഞ്ചാമത് എഡിഷനില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ചാമ്പ്യന്മാരായി.
കൊച്ചി : ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച ‘തനിമ 2026 ‘ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ അഞ്ചാമത് എഡിഷനില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ചാമ്പ്യന്മാരായി. റിണൈ മെഡിസിറ്റി രണ്ടാം സ്ഥാനവും, ലക്ഷ്മി ഹോസ്പിറ്റല്‍, ആസ്റ്റര്‍ മെഡിസിറ്റി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ദുല്‍ഹന്‍ ഡ്രാമ ക്യൂന്‍ അവാര്‍ഡ് സൈമര്‍ വുമണ്‍ ഹോസ്പിറ്റലിലെ ഡോ. മിനുവും, ദുല്‍ഹാ ഡ്രാമ കിംഗ് അവാര്‍ഡ് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ജിനുവും സംഗീത് സുല്‍ത്താന്‍ അവാര്‍ഡ് ലക്ഷ്മി ഹോസ്പിറ്റലും നേടി. ശാദി ഗാനാ മെയസ്ട്രോ അവാര്‍ഡ് ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡോ. നിജില്‍ ക്ലീറ്റസും കരസ്ഥമാക്കി. ബെസ്റ്റ് ഡാന്‍സ് പെര്‍ഫോര്‍മന്‍സ് പുരുഷ, വനിതാ വിഭാഗം അവാര്‍ഡ് ലിസി ഹോസ്പിറ്റല്‍ നേടി. ബെസ്റ്റ് സ്റ്റേജ് സെറ്റിംഗിനുളള അവാര്‍ഡ് റിനൈ മെഡിസിറ്റിയും ഡിജിറ്റല്‍ മീഡിയ ഉപയോഗത്തിനുള്ള സ്പെ്ഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡ് സൈമര്‍-ദി വുമണ്‍ ഹോസ്പിറ്റലും കരസ്ഥമാക്കി. വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍, ലൂര്‍ദ് ഹോസ്പിറ്റല്‍, ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ എന്നിവര്‍ പ്രോല്‍സാഹന സമ്മാനങ്ങളും നേടി. സമാപന സമ്മേളനത്തില്‍ ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.അതുല്‍ ജോസഫ് മാനുവല്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ഐ.എം.എ സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷറര്‍ ഡോ.ബെന്‍സിര്‍ ഹുസൈന്‍, ഐ.എം.എ ഹൗസ് ചെയര്‍മാന്‍ ഡോ. വി.പി കുരൈ്യയ്പ്പ, ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ.ജേക്കബ്ബ് എബ്രഹാം, ഐഎം എ ഹൗസ് കണ്‍വീനര്‍ ഡോ. സച്ചിദാനന്ദകമ്മത്ത്, ഐ.എം .എ ചാരിറ്റബിള്‍ ആക്ടിവിറ്റി ചെയര്‍മാന്‍ ഡോ. ജുനൈദ് റഹ്‌മാന്‍, ഡോ.പി. നാരായണന്‍, ഡോ. എം. വേണുഗോപാല്‍, ഡോ. എം. എം. ഹനീഷ്, ഡോ. ജോര്‍ജ്ജ് തുകലന്‍, ഡോ. എസ്. ശ്രീനിവാസ കമ്മത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

