പ്രചരണച്ചൂടില്‍ സണ്ണി കടൂത്താഴെ

മൂവാറ്റുപുഴ ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ഥി സണ്ണി കടൂത്താഴെ നിരപ്പ് എഫ്‌സി കോണ്‍വെന്റിലെത്തി വോട്ട് തേടിയപ്പോള്‍
മാക്‌സ്മില്യണ്‍ കോള്‍ബെ പള്ളിയിലെത്തി വിശ്വാസികളോട് വോട്ട് തേടിയായിരുന്നു പ്രചരണം ആരംഭിച്ചത്.
മൂവാറ്റുപുഴ:  നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന കഴഞ്ഞതോടെ തിരഞ്ഞെടുപ്പ് പ്രചരണം കൂടുതല്‍ സജീവമാക്കി മൂവാറ്റുപുഴ ട്വന്റി2-എന്‍ഡിഎ സ്ഥാനാര്‍ഥി സണ്ണി കടൂത്താഴെ. മുളവൂര്‍ മേഖലയിലായിരുന്നു  പ്രധാനമായും സ്ഥാനാര്‍ത്ഥി വോട്ട് തേടിയത്.രാവിലെ സെന്റ്.മാക്‌സ്മില്യണ്‍ കോള്‍ബെ പള്ളിയിലെത്തി വിശ്വാസികളോട് വോട്ട് തേടിയായിരുന്നു പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് എഫ്‌സി കോണ്‍വെന്റ്, പ്രീസ്റ്റ് ഹോം, അസീസി കോണ്‍വെന്റ്, ലൂര്‍ദ് മാതാ കോണ്‍വെന്റ്, ലിസ്യൂ സെന്റര്‍, ലോറൈറ്റോ ആശ്രമം, പൊന്നിരിക്കാപറമ്പ് എന്നിവിടങ്ങളിലും മുടവൂര്‍ മേഖലയിലും സണ്ണി കടൂത്താഴെ വോട്ട് തേടി.
മൂവാറ്റുപുഴ ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ഥി സണ്ണി കടൂത്താഴെ ലൊറോറ്റോ കപ്പൂച്ചിന്‍ ആശ്രമത്തിലെത്തി വോട്ട് അഭ്യര്‍ത്ഥിക്കുന്നു
ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി തങ്കകുട്ടന്‍, ട്വന്റി20 മണ്ഡലം പ്രസിഡന്റ് അഡ്വ ചാള്‍സ് പോള്‍, മണ്ഡലം വൈസ് വൈസ് പ്രസിഡന്റുമാരായ അഡ്വ ഹിസ്റ്റി എം. സാനി, ഡോ.ഷാര്‍മിള , മണ്ഡലം സെക്രട്ടറി ചെറിയാന്‍ ഇടമന, ബിജെപി മുളവൂര്‍ മേഖല പ്രസിഡന്റ് പ്രവീണ്‍ വി. ജി, ജനറല്‍ സെക്രട്ടറി ഷാജി തങ്കപ്പന്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സജികുമാര്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ചാക്കോച്ചന്‍ വിളയപ്പള്ളിയില്‍, മൂവാറ്റുപുഴ മണ്ഡലം സെല്‍ കോര്‍ഡിനേറ്റര്‍ സൂരജ് കെ. രാജന്‍, റോഷന്‍ തോട്ടത്തില്‍, ഷാജി ജോസഫ്, രഘു, ജയ്‌മോന്‍ തോട്ടത്തില്‍, ബേസില്‍, മനോജ് തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം വിവിധയിടങ്ങളില്‍ വോട്ട് തേടി. വൈകിട്ട് മാറാടി പഞ്ചായത്ത എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെഷനിലും പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു