ടാറ്റ മോട്ടോഴ്‌സും ഡ്രിവ്നും കൈകോർക്കുന്നു

കൊച്ചി: ഇന്ത്യയിൽ വൈദ്യുത വാണിജ്യ വാഹനങ്ങളുടെ സ്വീകാര്യത വേഗത്തിലാക്കുന്നതിനായി ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് ലീസിംഗ്, ഫിനാൻസിംഗ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാൻ ഇവി ലീസിംഗ് പ്ലാറ്റ്‌ഫോമായ ‘ഡ്രിവ്ൻ’, ടാറ്റ മോട്ടോഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,000-ത്തിലധികം വൈദ്യുത ട്രക്കുകൾ വിന്യസിക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. മുൻകൂർ ചെലവുകൾ പോലുള്ള തടസ്സങ്ങൾ പരിഹരിച്ച് ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് ലളിതമായ രീതിയിൽ വൈദ്യുത വാഹനങ്ങളിലേക്ക് മാറാൻ ഈ സഹകരണം വഴിയൊരുക്കുന്നു.

ടാറ്റ ട്രക്ക്സ്.ഇവി ബ്രാൻഡിന് കീഴിൽ 7 മുതൽ 55 ടൺ വരെ ഭാരമുള്ള വൈദ്യുത ട്രക്കുകളുടെ സമഗ്ര പോർട്ട്‌ഫോളിയോ ടാറ്റ മോട്ടോഴ്‌സ് ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ്, നിർമ്മാണ സാമഗ്രികളുടെ നീക്കം, തുറമുഖ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ഈ ട്രക്കുകൾ ഉപയോഗപ്പെടുത്താം.

സുസ്ഥിര ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റം ത്വരിതപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് വൈദ്യുത ട്രക്കുകൾ കൂടുതൽ ആക്‌സസ് ചെയ്യാവുന്നതാക്കുന്നതിനും ടാറ്റ മോട്ടോഴ്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനിയുടെ ട്രക്ക്‌സ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗൾ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു