ക്രോംപ്ടൺ അമിയോ ചോപ് ആൻഡ് പീൽ’ വിപണിയിൽ അവതരിപ്പിച്ചു

കൊച്ചി : ദൈനംദിന പാചകത്തിനായുള്ള ചേരുവകൾ തയ്യാറാക്കുന്നത് കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കാൻ ‘അമിയോ ചോപ് ആൻഡ് പീൽ’ (Ameo Chop & Peel) അവതരിപ്പിച്ച് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്.

ഭക്ഷണം തയ്യാറാക്കൽ കൂടുതൽ കാര്യക്ഷമമാക്കുന്ന ഈ ഓൾ-ഇൻ-വൺ ഉപകരണം തൊലി കളയൽ, മുറിക്കൽ, വിസ്കിങ് എന്നിവ വളരെ എളുപ്പമാക്കുന്നു. 300 വാട്ട് കരുത്തുറ്റ മോട്ടോർ, ഗാർലിക് പീലർ, ചേരുവകൾ കൃത്യതയോടെ അരിയാൻ എസ് (S) ആകൃതിയിലുള്ള രണ്ട് ബ്ലേഡുകൾ എന്നിവ ഇതിലുണ്ട്. 800 മില്ലിലിറ്റർ ശേഷിയുള്ള സുതാര്യമായ ഫുഡ് ഗ്രേഡ് ബൗളും സിംഗിൾ ടച്ച് പ്രവർത്തനരീതിയുമാണ് അമിയോ ചോപ് ആൻഡ് പീലിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

2,999 രൂപ വിലയുള്ള ഈ ഉപകരണം പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. രണ്ട് വർഷത്തെ വാറന്റിക്കൊപ്പം വിസ്കിംഗ് അറ്റാച്ച്‌മെന്റും ഗാർലിക് പീലറും ഇതോടൊപ്പം സൗജന്യമായി ലഭിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു