യു.ജി.എസ് ഗോള്‍ഡ് ലോണ്‍; 1,200 കോടിയുടെ വിറ്റുവരവ് ലക്ഷ്യം

കൊച്ചി : ബാങ്കിതര ധനകാര്യ സ്ഥാപനമായ യു.ജി.എസ് ഗോള്‍ഡ് ലോണ്‍ വിറ്റുവരവ് 1200 കോടി ലക്ഷ്യമിട്ട് പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നു. കേരളത്തിലും, തമിഴ്‌നാട്ടിലും ശാഖകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വെഹിക്കിള്‍ (മോട്ടോര്‍) ഇന്‍ഷുറന്‍സ് മേഖലകളിലേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ബ്രാന്‍ഡ് അംബാസിഡര്‍മാരായി സിനിമാ താരങ്ങളായ തൃഷ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ നിയമിച്ചു. ദേശീയ തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് തൃഷയും, കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന് ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ കടന്നുവരവ് ഉപകരിക്കുമെന്ന് മാനേകജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നോര്‍ത്ത് പറവൂരില്‍ ആഗസ്റ്റ് എട്ടിന് വൈകിട്ട് നാലിന് പുതിയ ശാഖയുടെ ഉദ്ഘാടനം സംസ്ഥാന ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോണ്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ മുഹമ്മദ് ഷിയാസ് എം.എല്‍.എ, മുന്‍ എംഎല്‍എ പി.കെ.ശശി തുടങ്ങിയവര്‍ പങ്കെടുക്കും. ചെറുകിട കച്ചവടക്കാര്‍ക്കും, സാധാരക്കാര്‍ക്കും ലളിതമായ രേഖകളുടെ അടിസ്ഥാനത്തില്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണ വായ്പാ പദ്ധതികള്‍ നടപ്പാക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ പ്രഖ്യാപിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു