വുമണ്‍ എന്‍ട്രപ്രണേഴ്‌സ് നെറ്റ് വര്‍ക്ക് തൃശൂരില്‍ സംഘടിപ്പിക്കുന്ന മെഗാ ഈവന്റ് ‘വെന്‍ കാര്‍ണിവല്‍ 2025’ ആഗസ്റ്റ് എട്ടിന് തൃശൂര്‍ ഹയാത്ത് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും
തൃശൂര്‍: വനിതാ ശാക്തീകരണത്തിനും സംരംഭ സാമൂഹിക ഇടപെടലുകള്‍ക്കും പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ട് വുമണ്‍ എന്‍ട്രപ്രണേഴ്‌സ് നെറ്റ് വര്‍ക്ക് തൃശൂരില്‍ സംഘടിപ്പിക്കുന്ന മെഗാ ഈവന്റ് ‘വെന്‍ കാര്‍ണിവല്‍ 2025’ ആഗസ്റ്റ് എട്ടിന് തൃശൂര്‍ ഹയാത്ത് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.വെന്‍ കാര്‍ണിവല്‍ 2025ന്റെ ഔദ്യോഗിക ലോഗോ തൃശൂര്‍ ജോയ്‌സ് പാലസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. വെന്‍ തൃശൂര്‍ ചാപ്റ്റര്‍ അംഗങ്ങള്‍ക്കൊപ്പം കൊച്ചി വെന്‍ ഫൗണ്ടേഷനില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.തൃശ്ശൂരിലെ ഹയാത്ത് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ഓഗസ്റ്റ് 08ന് നടക്കുന്ന വെന്‍ കാര്‍ണിവല്‍ വനിതാ സംരംഭകരുടെ ആശയസമൃദ്ധിയുടെയും സര്‍ഗാത്മകതയുടെയും സാമൂഹിക ഇടപെടലുകളുടെയും ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് വുമണ്‍ ഒന്‍ട്രപ്രണേഴ്‌സ് നെറ്റ് വര്‍ക്ക്. സംരംഭകരും ഉപഭോക്താക്കളും പ്രേക്ഷകരും ഉള്‍പ്പെടെ തൃശൂര്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള 10,000ല്‍ പരം ആളുകള്‍ ഈവന്റിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. ബിസിനസ് എക്‌സ്‌പോ എന്നതിലുപരി വനിതാ സംരംഭകരുടെ ശാക്തീകരണത്തിനൊപ്പം അവരുടെ സംരംഭക ശൃംഖല പരിപോഷിപ്പിക്കാനും ഉല്‍പന്ന സേവനങ്ങള്‍ക്ക് പ്രദര്‍ശനപരത നല്‍കാനും വിപണന വവിനിമയ വൈദഗ്ധ്യം പരിചയപ്പെടുത്താനും ലക്ഷ്യമിട്ടാണ് വിപുലമായ വേദി സജ്ജമാക്കുന്നത്.
പ്രദര്‍ശന വിപണന മേളകളില്‍ നിന്ന് വ്യത്യസ്തമായി വിജ്ഞാനവും വിനോദവും കളികളും രുചിവൈവിധ്യങ്ങളും വെന്‍ കാര്‍ണിവലിനെ സവിശേഷവും സമ്പന്നവുമാക്കും.നൂറില്‍പരം ക്യുറേറ്റഡ് സ്റ്റാളുകള്‍, സംവാദാത്മക ശില്‍പശാലകള്‍, വിനോദ പരിപാടികള്‍, ഫുഡ് കോര്‍ട്ടുകള്‍, ഗെയിം സോണുകള്‍ എന്നിവ കാര്‍ണിവലിലുണ്ടാകും. എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കാനുതകുന്ന തരത്തില്‍ വെന്‍ കാര്‍ണിവല്‍ 2025നെ കേരളത്തിലെ തന്നെ ഏറ്റവും വിപുലമായ വനിതാ സംരംഭക കാര്‍ണിവലുകളില്‍ ഒന്നാക്കി മാറ്റുുകയാണ് ലക്ഷ്യം.കൊച്ചിയില്‍ ആരംഭിച്ച വുമണ്‍ എന്‍ട്രപ്രണേഴ്‌സ് നെറ്റ് വര്‍ക്ക് ചുരുങ്ങിയ സമയത്തിനകം ആയിരത്തില്‍പരം അംഗങ്ങളുടെ അടിത്തറയില്‍ കേരളത്തിലെ 6 ജില്ലകളില്‍ മുന്‍നിര സംരംഭമായി വളര്‍ന്നുകഴിഞ്ഞു. ആശയപരമായും നേതൃപരമായുമുള്ള വനിതാ മുന്നേറ്റത്തിനും സംരംഭങ്ങള്‍ക്കും പ്രചാരം നല്‍കുന്ന വെന്‍ അതിന്റെ പ്രവര്‍ത്തന മേഖല വ്യാവസായിക മുന്നേറ്റമുള്ള പുതിയ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി, വനിതാ സംരംഭങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിലും വിജയിപ്പിക്കുന്നതിലും ഏറെ ശ്രദ്ധനല്‍കുന്ന കോയമ്പത്തൂരിലേക്കും വെന്‍ ചിറകുവിടര്‍ത്തുകയാണ്.കൂടുതല്‍ അറിയിപ്പുകള്‍ക്കും രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ക്കും വെന്‍ തൃശ്ശൂരിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ബന്ധപ്പെടാം. ഇ മെയില്‍ ംലിേൃശൗൈൃ@ഴാമശഹ.രീാ. ഫോണ്‍ 8589025432 (തൃശൂര്‍), 7902392228 (കൊച്ചി).

