ഷവോമി റെഡ്മി 15എ 5ജി അവതരിപ്പിച്ചു

4 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഉറപ്പുനല്‍കുന്നു.

കൊച്ചി: ഷവോമി ഇന്ത്യ പുതിയ സ്മാര്‍ട്ട്ഫോണായ റെഡ്മി 15എ 5ജി അവതരിപ്പിച്ചു. മികച്ച പ്രകടനവും ദീര്‍ഘകാല ബാറ്ററി ശേഷിയും മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഫോണില്‍ ഒക്ടാകോര്‍ 5ജി പ്രോസസറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്യുവല്‍-ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.4 എന്നിവയും കണക്ടിവിറ്റി ഫീച്ചറുകളായി ലഭ്യമാണ്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.9 ഇഞ്ച് വലിയ ഡിസ്പ്ലേയാണ് പ്രധാന സവിശേഷത. 800 നിറ്റ്‌സ് ബ്രൈറ്റ്നസ്, വെറ്റ് ടച്ച് ടെക്‌നോളജി 2.0, ടിയുവി സര്‍ട്ടിഫിക്കേഷന്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6300 എംഎഎച്ച് ശേഷിയുള്ള ബാറ്ററി ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസം വരെ ഉപയോഗിക്കാനാകും. 15 വാട്ട് ചാര്‍ജിംഗിനൊപ്പം 7.5 വാട്ട് വയര്‍ഡ് റിവേഴ്‌സ് ചാര്‍ജിംഗും പിന്തുണയ്ക്കുന്നു. ഫോട്ടോഗ്രാഫിക്കായി 32 എംപി എഐ ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയും നല്‍കിയിട്ടുണ്ട്. 200 ശതമാനം വോളിയം ബൂസ്റ്റ്, ഐപി 52 ഡ്യൂറബിലിറ്റി റേറ്റിംഗ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 2ടിബി വരെ വിപുലീകരിക്കാവുന്ന സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഹൈപ്പര്‍ ഒഎസ് 3.0-ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി ഉറപ്പുനല്‍കുന്നു. റെഡ്മി 15എ 5ജി ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയാണ് വില. 4 ജിബി + 128 ജിബി വേരിയന്റിന് 14,499 രൂപയും 6 ജിബി + 128 ജിബി മോഡലിന് 16,499 രൂപയുമാണ് വില. ഏപ്രില്‍ 3 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, മി.കോം, ഷവോമിയുടെ അംഗീകൃത റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഫോണ്‍ ലഭ്യമാകും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു