പുത്തൻ മാറ്റങ്ങളോടെയും കൂടുതൽ വിനോദങ്ങളോടെയും സീ 5 പുതിയ ലുക്കിൽ പ്രേക്ഷകരിലേക്ക്

കൊച്ചി : ഡിജിറ്റൽ വിനോദ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സീ 5 (Z5), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ കരുത്തിൽ പുത്തൻ മാറ്റങ്ങളോടെ പ്രേക്ഷകരിലേക്ക് എത്തുന്നു. മൊബൈൽ, കണക്റ്റഡ് ടിവി എന്നിവയിൽ മികച്ച വിഷ്വൽ നാവിഗേഷൻ, എഐ അധിഷ്ഠിത വ്യക്തിഗത നിർദ്ദേശങ്ങൾ, തടസ്സമില്ലാത്ത മൾട്ടി-സ്ക്രീൻ അനുഭവം എന്നിവയോടെയാണ് പ്ലാറ്റ്‌ഫോം പുതുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ സൗകര്യാർത്ഥം പ്രീമിയം എന്റർടൈൻമെന്റ്, ഫ്രീ 5, കിഡ്‌സ് (KidZ), ടിവി, സ്‌പോർട്‌സ് എന്നിങ്ങനെ അഞ്ച് പ്രത്യേക വിഭാഗങ്ങളായി സീ 5-നെ തരംതിരിച്ചിട്ടുണ്ട്. കൂടാതെ സംശയങ്ങൾ നിമിഷങ്ങൾക്കകം പരിഹരിക്കാനായി എഐ കസ്റ്റമർ സപ്പോർട്ട് അസിസ്റ്റന്റും ലഭ്യമാക്കിയിട്ടുണ്ട്.

ഫീഫ വേൾഡ് കപ്പ് 2026™, 2030 ഉൾപ്പെടെയുള്ള വൻകിട ആഗോള കായിക മാമാങ്കങ്ങളുടെ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയ സീ 5, ഹോളിവുഡ് ചിത്രങ്ങളുടെ മികച്ച ശേഖരവും ഇംഗ്ലീഷ് ലൈനപ്പിലൂടെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, യാതൊരു വരിസംഖ്യയുമില്ലാതെ സിനിമകൾ, സീരീസുകൾ, കൊറിയൻ-ചൈനീസ് ഡ്രാമകൾ, ആനിമേഷൻ, വാർത്തകൾ എന്നിവ സൗജന്യമായി കാണാനായി ‘ഫ്രീ 5’ (Free 5) എന്ന പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്. വിനോദങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും തടസ്സമില്ലാതെ പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് ഈ അടുത്ത ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തേജ്കരൺ സിംഗ് ബജാജ് (ബിസിനസ് ഹെഡ് – സീ 5 ഇന്ത്യ & എഐ ആന്റ് ഇന്നൊവേഷൻ), ചീഫ് ടെക്നോളജി ഓഫീസർ പ്രമോദ് പ്രകാശ് എന്നിവർ വ്യക്തമാക്കി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മറാത്തി എന്നീ 7 പ്രാദേശിക ഭാഷകളിലാണ് സീ 5 ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു