ഷാജി കൈലാസ് – ജോജു ജോർജ് കൂട്ടുകെട്ടിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ‘വരവ്’ സെപ്റ്റംബർ 11 മുതൽ സീ 5-ൽ

കൊച്ചി :ഷാജി കൈലാസിന്റെ സംവിധാനത്തിൽ ജോജു ജോർജ്ജ് നായകനായെത്തുന്ന ബിഗ് ബജറ്റ് പ്രതികാര ആക്ഷൻ ത്രില്ലർ ചിത്രം ‘വരവ്’ 2026 സെപ്റ്റംബർ 11 മുതൽ ZEE5-ൽ എക്സ്ക്ലൂസീവായി പ്രീമിയർ ചെയ്യുന്നു. നൈസി റെജി നിർമ്മിച്ച്, എ.കെ. സാജൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ അർജുൻ അശോകൻ, മുരളി ഗോപി, വാണി വിശ്വനാഥ്, സാനിയ അയ്യപ്പൻ, ബൈജു സന്തോഷ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ജയിൽ ശിക്ഷയ്ക്ക് ശേഷം തിരിച്ചെത്തുന്ന ‘പോളി’ എന്ന കഥാപാത്രം, കാണാതായ തന്റെ അനുജനെ തിരഞ്ഞിറങ്ങുന്നതും തുടന്ന് കുടുംബത്തെ തകർത്ത പ്രമാണിമാർക്കെതിരെ നടത്തുന്ന നീതിക്കായുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ കാതൽ.

ആദ്യമായി ഷാജി കൈലാസ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു എന്ന് ജോജു ജോർജ്ജ് വ്യക്തമാക്കി. ജോജുവിലെ ആക്ഷൻ താരത്തെയും അദ്ദേഹത്തിന്റെ അഭിനയ തീവ്രതയെയും കൂടുതൽ പര്യവേക്ഷണം ചെയ്യുന്ന ചിത്രമായിരിക്കും ഇതെന്നു സംവിധായകൻ ഷാജി കൈലാസ് പറഞ്ഞു. മാസ്സ് സംവിധാന ശൈലിയും അഭിനയ മികവും ഒത്തുചേരുന്ന ‘വരവ്’ സീ5 പ്രേക്ഷകർക്ക് ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും എന്ന് ZEE5 മാർക്കറ്റിംഗ് സൗത്ത് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ലോയിഡ് സി സേവ്യറും കൂട്ടിച്ചേർത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു