ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3,995 പുതിയ ഇന്ത്യന്‍ കമ്പനികള്‍ അംഗത്വം നേടി 

ബിസിനസ് തുടര്‍ച്ച, ആഗോള വികസനം, ദീര്‍ഘകാല വളര്‍ച്ച എന്നിവയ്ക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ദുബായ് ഒരുക്കുന്നത്.

കൊച്ചി: ദുബായ് ചേംബേഴ്‌സിന് കീഴിലുള്ള ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 2026 ന്റെ ആദ്യ പാദത്തില്‍ 3,995 പുതിയ ഇന്ത്യന്‍ കമ്പനികള്‍ അംഗത്വം നേടിയതായി ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ സജീവ അംഗത്വമുള്ള ദുബായിലെ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 84,088 ആയി ഉയര്‍ന്നു. ആഗോള വ്യാപാര മേഖല കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തിലും ഇന്ത്യന്‍ കമ്പനികള്‍ ദുബായിയെ വിശ്വസനീയ ആഗോള വ്യാപാരനിക്ഷേപ കേന്ദ്രമായി കാണുന്നതിന്റെ തെളിവാണിതെന്നും അവര്‍ വ്യക്തമാക്കി. ബിസിനസ് തുടര്‍ച്ച, ആഗോള വികസനം, ദീര്‍ഘകാല വളര്‍ച്ച എന്നിവയ്ക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ദുബായ് ഒരുക്കുന്നത്. ആഗോള പ്രതിസന്ധികളുടെയും മാറ്റങ്ങളുടെയും കാലത്തും സ്ഥിരത, സുരക്ഷ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, ബിസിനസ് സൗഹൃദ നയങ്ങള്‍ എന്നിവയിലൂടെ ദുബായ് കമ്പനികള്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ അവസരം സൃഷ്ടിച്ചിട്ടുണ്ടെന്നും നിരവധി പ്രമുഖ ഇന്ത്യന്‍ വ്യവസായികളും ചൂണ്ടിക്കാട്ടി. ദുബായുടെ ദൂരദര്‍ശിയായ ഭരണനയങ്ങളും ശക്തമായ വ്യാപാര അന്തരീക്ഷവും ഇന്ത്യന്‍ ബിസിനസുകളുടെ ആഗോള വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്ന് ദുബായ് ചേംബേഴ്‌സ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത,ജോയലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ്, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, ആപ്പ്‌കോര്‍പ് ഹോള്‍ഡിംഗ് ചെയര്‍മാനും അപ്പാരല്‍ ഗ്രൂപ്പ് ഉടമയുമായ നിലേഷ് വേദ് എന്നിവരും അഭിപ്രായപ്പെട്ടു

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു