ദൗത്യം പൂര്‍ത്തിയാക്കി ഐഒഎസ് സാഗര്‍ എത്തി; ദക്ഷിണ നാവിക കേന്ദ്രത്തില്‍ ഉജ്വല സ്വീകരണം

ഫോട്ടോ ക്യാപ്ഷന്‍ : നാവികസേനയുടെ അഭിമാന കപ്പലായ ഐഒഎസ് സാഗര്‍ (ഐഎന്‍എസ് സുനയന)നെ കൊച്ചി ഹാര്‍ബറിലേക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചപ്പോള്‍

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ പ്രാദേശിക സമുദ്ര സുരക്ഷയും കൂട്ടായ സഹകരണവും ശക്തിപ്പെടുത്തി ഇന്ത്യന്‍ നാവിക സേന ഈ മേഖലയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദൗത്യമായിരുന്നു ഇത്.

കൊച്ചി : സുസ്ഥിരമായ പ്രാദേശിക ഇടപഴകലുകളിലൂടെയും പ്രവര്‍ത്തനപരമായ സഹകരണത്തിലൂടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നിയമങ്ങള്‍ അധിഷ്ഠിതവുമായ സമുദ്ര വ്യവസ്ഥിതി വളര്‍ത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായി ‘ഒരു സമുദ്രം, ഒരു ദൗത്യം’ എന്ന ആപ്തവാക്യം ഉയര്‍ത്തി ഏപ്രില്‍ രണ്ടിന് മുംബെ തീരത്തുനിന്നും പുറപ്പെട്ട് 16ല്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് നാവികസേനയുടെ അഭിമാന കപ്പലായ ഐഒഎസ് സാഗര്‍ (ഐഎന്‍എസ് സുനയന) കൊച്ചിയില്‍ തിരിച്ചെത്തി. കൊച്ചി ഹാര്‍ബറിലെത്തിയ ഐഎന്‍എസ് സുനയനയെ നേവല്‍ ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റുകള്‍ അകമ്പടിയോടെ ദക്ഷിണ നാവിക കമാന്‍ഡിലെ മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥരും, നാവികരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് സ്വീകരിച്ചത്. കേന്ദ്രപ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഏപ്രില്‍ 02ന് മുംബൈയില്‍ ഫഌഗ് ഓഫ് ചെയ്ത ഐഒഎസ് സാഗര്‍ (ഐ.എന്‍.എസ് സുനയന) മാലെ, ഫൂക്കറ്റ്, ജക്കാര്‍ത്ത, സിംഗപ്പൂര്‍, യാംഗോണ്‍, ചിറ്റഗോംങ്, കൊളംബോ എന്നീ തുറമുഖങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ദൗത്യം പൂര്‍ത്തിയാക്കി കൊച്ചി നാവിക കേന്ദ്രത്തില്‍ മടങ്ങിയെത്തിയത്.                                                                                                16 സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള 38 ക്രൂ അംഗങ്ങള്‍ പങ്കെടുത്ത ഈ സംയുക്ത ദൗത്യം, ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നാവികസേനകള്‍ക്കിടയില്‍ സമുദ്ര സുരക്ഷാ സഹകരണവും പരസ്പര പ്രവര്‍ത്തനക്ഷമതയും ശേഷി വര്‍ദ്ധിപ്പിക്കലും ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ പങ്കും, മേഖലയിലെ പ്രഥമ സുരക്ഷാ പങ്കാളിയെന്ന നിലയിലുള്ള ഇന്ത്യയുടെ വളര്‍ച്ചയും വ്യക്തമാക്കുന്നതാണ്. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ ബംഗ്ലാദേശ്, ഇന്തോനേഷ്യ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മാലദ്വീപ്, മൊസാംബിക്, മ്യാന്‍മര്‍, സീഷെല്‍സ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ടാന്‍സാനിയ, തായ്‌ലന്‍ഡ്, തിമോര്‍ ലെസ്‌റ്റെ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നുള്ള നാവികര്‍ക്ക് ദക്ഷിണ നാവിക കമാന്‍ഡ് ഫഌഗ് ഓഫീസര്‍ കമാന്‍ഡിംഗ്ഇന്‍ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ പ്രാദേശിക സമുദ്ര സുരക്ഷയും കൂട്ടായ സഹകരണവും ശക്തിപ്പെടുത്തി ഇന്ത്യന്‍ നാവിക സേന ഈ മേഖലയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദൗത്യമായിരുന്നു ഇത്. സംയുക്ത പരിശീലനങ്ങള്‍, പ്രൊഫഷണല്‍ കൈമാറ്റങ്ങള്‍, സഹകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പരസ്പര പ്രവര്‍ത്തനക്ഷമതയും ഏകോപനവും പരസ്പര ധാരണയും ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഈ ദൗത്യത്തിന് സാധിച്ചുവെന്നും കടല്‍ക്കൊള്ള, നിയമവിരുദ്ധമായ മത്സ്യബന്ധനം, ആയുധമയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത്, കടലിലെ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സമുദ്ര സുരക്ഷാ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇത്തരം ദൗത്യങ്ങള്‍ ഫലപ്രദമാണെന്നും വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു