വേതന വര്‍ധനവ് സ്വാഗതാര്‍ഹം: സ്‌കൂള്‍ പാചക തൊഴിലാളികള്‍

സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ കണ്‍വെന്‍ഷന്‍ യൂണിയന്‍ സംസ്ഥാന ജനറല്‍  സെക്രട്ടറി   പി.ജി. മോഹനന്‍ ഉല്‍ഘാടനം ചെയ്യുന്നു.

ആയിരം രൂപയുടെ വേതനവര്‍ദ്ധനവ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ കണ്‍വെന്‍ഷന്‍.

കൊച്ചി: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, അധികാരമേറ്റ ദിനത്തില്‍ തന്നെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ആയിരം രൂപയുടെ വേതനവര്‍ദ്ധനവ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ കണ്‍വെന്‍ഷന്‍.  യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി  പി.ജി. മോഹനന്‍ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനിത അപ്പുകുട്ടന്‍, വിവിധ ഉപജില്ലാ നേതാക്കളായ ജിജി ജോയ്, വി. എ ഷെര്‍ഫിയത്ത് , അമ്പിളി അജയന്‍, പത്മിനി സജീവന്‍, ഷിനി ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ അനഘ സി. എ., മികച്ച വിജയം കരസ്ഥമാക്കിയ ജോസ്‌ന ജോഷി, ജോലിയില്‍ നിന്ന് വിരമിക്കുന്ന മേരി പൗലോസ് എന്നിവരെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മോഹനന്‍ അനുമോദന ഫലകം നല്‍കി ആദരിച്ചു.


Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു