ഓട്ടിസം ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

ആസ്റ്റര്‍മെഡ്‌സിറ്റി നോളഡ്ജ് ഹബ്ബില്‍ നടന്ന സെമിനാര്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവര്‍ണ്ണര്‍ ഡോ.ജി. എന്‍ രമേഷ് ഉദ്ഘാടനം ചെയ്തു
കൊച്ചി: റോട്ടറി ഡിസ്ട്രിക്റ്റ് 3205 ആസ്റ്റര്‍ മെഡ്‌സിറ്റിയുമായി സഹകരിച്ച്  ഓട്ടിസം ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ആസ്റ്റര്‍മെഡ്‌സിറ്റി നോളഡ്ജ് ഹബ്ബില്‍ നടന്ന സെമിനാര്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവര്‍ണ്ണര്‍ ഡോ.ജി. എന്‍ രമേഷ് ഉദ്ഘാടനം ചെയ്തു. ഓട്ടിസം ബാധിച്ചവരെ മാറ്റിനിര്‍ത്താതെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സമുഹത്തിന് കടമയുണ്ടെന്ന് ഡോ. ജി.എന്‍ രമേഷ് പറഞ്ഞു. റോട്ടറി ഡിസ്ട്രിക് 3205 ന്റെ നേതൃത്വത്തില്‍ ഓട്ടിസം സെന്റര്‍ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. നടപ്പിലാക്കാന്‍ വളരെ ബുദ്ധിട്ടുള്ള കാര്യമാണെങ്കിലും തങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നാമയ സെന്റര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ. ജീസണ്‍ സി. ഉണ്ണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  റോട്ടറി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഹറോള്‍ഡ് ബി. സാന്ദ്രസാഗര,  സോണല്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. നാരായണന്‍,  ജെ. ജെ തോമസ്, സുധിന്‍, തേജസ് എന്നിവര്‍ സംസാരിച്ചു. ഡോ. അനിതാ വിജയന്‍, ഡോ. മരിയ ഗ്രേസ് തെരേസാ, ഡോ. ജീസണ്‍ സി. ഉണ്ണി, ഡോ. മഞ്ജു ജോര്‍ജ്ജ്,  ഡോ. നിമ്മി ജോസഫ്,  മാരീന്‍ പുന്നന്‍, റിയാ റോസ്, ചിത്ര, റെയ്‌നു എന്നിവര്‍ ഓട്ടിസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നടന്ന ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു