കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

വൈപ്പിന്‍ കര്‍ത്തേടം സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂളില്‍ കൊതുകുജന്യ രോഗങ്ങളെക്കുറിച്ചു ഡോ. എല്‍സ ബോധവല്‍ക്കരണ ക്ലാസ് നടത്തിയപ്പോള്‍

കൊച്ചി: ഇന്ത്യയെ ഡെംഗി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഡാബര്‍ ഇന്ത്യ’ഡെംഗി മുക്ത് ഭാരത്’ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. മണ്‍സൂണ്‍ കാലത്ത് വര്‍ദ്ധിച്ചുവരുന്ന ഡെംഗി ഭീഷണിക്കെതിരെ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രചാരണത്തിന്റെ ഭാഗമായി കൊച്ചി വൈപ്പിന്‍ സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂളിലെ മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്കായി ഡോ. എല്‍സയുടെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.
സ്‌കൂളുകളിലും കളിസ്ഥലങ്ങളിലും ജോലിക്കായി പുറത്തുപോകുമ്പോഴുമാണ് കുട്ടികളും മുതിര്‍ന്നവരും കൂടുതലായി കൊതുക് കടിയേല്‍ക്കാന്‍ സാധ്യതയുള്ളതെന്നും, പകല്‍ സമയത്ത് കടിക്കുന്ന ഇത്തരം കൊതുകുകളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നു ഡോ. എല്‍സ ഓര്‍മ്മിപ്പിച്ചു.
തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട മുറികള്‍ക്കുള്ളിലും ഒരുപോലെ ഭീഷണിയാകുന്ന പകല്‍ കൊതുകുകളില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്ന ഉല്‍പ്പന്നമാണ് ഒഡോമോസ്. പ്രമുഖ പീഡിയാട്രീഷ്യന്മാര്‍ സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തിയ ഒഡോമോസ് ക്രീം, ലോഷന്‍, ജെല്‍, സ്പ്രേ, ഫാബ്രിക് റോള്‍-ഓണ്‍ എന്നിങ്ങനെ ഉപയോഗിക്കാന്‍ എളുപ്പമുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെന്ന് ഡാബര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ഗ്ലാന്‍സി ജോണ്‍ അമിത് ഗാര്‍ഗ് വ്യക്തമാക്കി. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ജയ ജോസഫ് സ്വാഗതം പറഞ്ഞു. ടീച്ചര്‍മാരായ പിന്‍ഹിറേ , മാക്സി മാതൃൂ, ശ്രൂതി , കെ.ജി ട്രിജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു