ലോകായന്‍ 2026: ഇറ്റലിയിലെ ലിവോര്‍ണോയിലെ പര്യടനം പൂര്‍ത്തിയാക്കി ഐ.എന്‍.എസ് സുദര്‍ശിനി

കൊച്ചി : ഇന്ത്യന്‍ നാവികസേനയുടെ ട്രെയിനിംഗ് കപ്പലായ ഐ.എന്‍.എസ് സുദര്‍ശിനി ‘ലോകായന്‍ 2026’-ന്റെ ഭാഗമായി ഇറ്റലിയിലെ ലിവോര്‍ണോ തുറമുഖ സന്ദര്‍ശനം പൂര്‍ത്തിയാക്കി യാത്ര പുനരാരംഭിച്ചു. സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നാവിക സൗഹൃദവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി പരിശീലന പരിപാടികളും ഉഭയകക്ഷി ചര്‍ച്ചകളും സംഘടിപ്പിച്ചു. ഇറ്റാലിയന്‍ നേവി ചീഫ് അഡ്മിറല്‍ ജുസെപ്പെ ബെറുട്ടി ബെര്‍ഗോട്ടോ കപ്പല്‍ സന്ദര്‍ശിച്ച് കേഡറ്റുകളുമായി സംവദിച്ചു.

ഐ.എന്‍.എസ് സുദര്‍ശിനി കമാന്‍ഡിംഗ് ഓഫീസര്‍ ഇറ്റാലിയന്‍ നാവിക അക്കാദമി കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ ആല്‍ബര്‍ട്ടോ താരാബോട്ടോ, ലിവോര്‍ണോ മേയര്‍ ലൂക്കാ സാല്‍വെറ്റി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ ഇറ്റാലിയന്‍ യുദ്ധക്കപ്പലായ ‘ഐ.ടി.എസ് വിര്‍ജീനിയോ ഫസാനും’ ഇറ്റാലിയന്‍ നാവിക അക്കാദമിയും സന്ദര്‍ശിച്ചതോടൊപ്പം ഇറ്റാലിയന്‍ സേനാംഗങ്ങള്‍ ഐ.എന്‍.എസ് സുദര്‍ശിനിയും സന്ദര്‍ശിച്ചു. കേഡറ്റുകള്‍ക്ക് പരിശീലനവും സമുദ്ര സുരക്ഷയില്‍ സഹകരണവും ഉറപ്പാക്കുന്ന ‘മഹാസാഗര്‍’ (MAHASAGAR) ദര്‍ശനം മുന്‍നിര്‍ത്തിയാണ് ഐ.എന്‍.എസ് സുദര്‍ശിനി ആഗോള പര്യടനം നടത്തുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു