കൊച്ചി : 125 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിലെ ഏറ്റവും സാങ്കേതികത്തികവുള്ള ഹീറോ ‘ഗ്ലാമർ X’ ഇന്റഗ്രേറ്റഡ്-എബിഎസ് (Integrated-ABS) സാങ്കേതികവിദ്യയോടെ ഹീറോ മോട്ടോകോർപ്പ് വിപണിയിൽ അവതരിപ്പിച്ചു. സിംഗിൾ-ചാനൽ എബിഎസും ഇൻ്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റവും സംയോജിപ്പിച്ചാണ് ഈ പുതിയ പതിപ്പ് വിപണിയിലെത്തുന്നത്. ബ്രേക്കിംഗ് ദൂരം കുറയ്ക്കാനും വാഹനത്തിന്റെ സുരക്ഷിതത്വം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ സംവിധാനത്തിന് പുറമെ ഇക്കോ, റോഡ്, പവർ എന്നീ മൂന്ന് റൈഡ് മോഡുകളും ക്രൂയിസ് കൺട്രോൾ സംവിധാനവും പാനിക് ബ്രേക്ക് അലേർട്ടും 125 സിസി വിഭാഗത്തിൽ ആദ്യമായി ഹീറോ അവതരിപ്പിക്കുന്നു. 11.4 ബി.എച്ച്.പി കരുത്ത് നൽകുന്ന എഞ്ചിൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ 10.7 സെ.മീ അഡാപ്റ്റീവ് മൾട്ടി-കളർ കൺസോൾ, ഫുൾ എൽ.ഇ.ഡി ലൈറ്റിംഗ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. പുതിയ മോഡലിലൂടെ 125cc വിഭാഗത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പുനർനിർവചിക്കുകയാണെന്ന് ഹീറോ മോട്ടോകോർപ്പ് ചീഫ് ബിസിനസ് ഓഫീസർ അശുതോഷ് വർമ്മ പറഞ്ഞു. 1,01,000 രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ വാഹനം രാജ്യത്തുടനീളമുള്ള ഹീറോ ഡീലർഷിപ്പുകളിൽ ലഭ്യമാണ്.

