പുതു ലോകമെന്ന ആശയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ദാസ്താനിന്റെ ഈ വര്‍ഷത്തെ പതിപ്പില്‍ നിരവധി ശില്‍പ്പശാലകളും പരിശീലന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
ബാംഗ്ലൂര്‍: എഞ്ചിനീയറിംഗ് മാനേജ്‌മെന്റ് മേഖലകളിലെ പ്രതിഭകളെ കണ്ടെത്താനായി അമൃത വിശ്വ വിദ്യാപീഠം ബാംഗ്ലൂര്‍ ക്യാംപസില്‍ നടത്തിയ ദാസ്താന്‍ ത്രിദിന ഫെസ്റ്റിവല്‍ സമാപിച്ചു. ആദ്യ ദിനം പൂജാ ചടങ്ങുകളോടെ ദാസ്താന് ആഘോഷങ്ങള്‍ക്ക് തുടക്കമായി. സ്വാമി നിഷ്‌കാമാമൃത ചൈതന്യ പൂജക്ക് നേതൃത്വം നല്‍കി. പുതു ലോകമെന്ന ആശയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ദാസ്താനിന്റെ ഈ വര്‍ഷത്തെ പതിപ്പില്‍ നിരവധി ശില്‍പ്പശാലകളും പരിശീലന പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ആദ്യ ദിനത്തില്‍ ഹാക്ക് യുവര്‍ ലൈഫ് ഹാക്കത്തോണ്‍, ചെയിന്‍ റിയാക്ഷന്‍ ചലഞ്ച് എന്നിവ പ്രേക്ഷക ശ്രദ്ധ നേടി. ദൈനം ദിന ജീവിതത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയുടെയും എഐയുടെയും സഹായത്തോടെ ഉത്തരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഹാക്കത്തോണില്‍ കണ്ടെത്തി. ഫെസ്റ്റിവലിന്റെ രണ്ടാം ദിനം വിദ്യാര്‍ത്ഥികള്‍ക്ക് ഫോട്ടോഗ്രാഫിയുടെ സാങ്കേതിക മേഖലകളെ പരിചയപ്പെടുത്തിയ പിക്‌സല്‍സ് ആന്‍ഡ് പേഴ്‌സ്‌പെക്ടീവ് ശില്‍പ്പശാലയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളില്‍ ആവേശമുയര്‍ത്തിയ റോബോ വാറിനും ദാസ്താന്‍ രണ്ടാം ദിനം വേദിയായി. സംസ്ഥാനത്തിന്റെ അകത്തും പുറത്തുനിന്നുമായി നിരവധി വിദ്യാര്‍ത്ഥികളാണ് ദാസ്താനില്‍ പങ്കെടുക്കാന്‍ അമൃത വിശ്വ വിദ്യാപീഠം ബാംഗ്ലൂര്‍ ക്യാമ്പസില്‍ എത്തിയത്. പിന്നണി ഗായകന്‍ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഗീത വിരുന്നും സമാപന ദിനത്തില്‍ ഒരുക്കിയിരുന്നു.

