‘അരങ്ങ്’ ഗ്ലോബൽ വെർച്വൽ ഫെസ്റ്റിവൽ: മികച്ച ലോഗോയ്ക്ക് ക്യാഷ് അവാർഡ്

എറണാകുളം: കൈറ്റ്സ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘അരങ്ങ്’ ഗ്ലോബൽ വെർച്വൽ ആർട്ട്സ്, ലിറ്ററേച്ചർ, ടെക്, കൾച്ചറൽ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാൻ താൽപ്പര്യമുള്ളവരിൽ നിന്ന് എൻട്രികൾ ക്ഷണിച്ചു.

കേരളത്തിന്റെ കല, സാഹിത്യം, സാങ്കേതികവിദ്യ, സംസ്കാരം എന്നിവ സമന്വയിപ്പിച്ച് ആഗോളതലത്തിൽ നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വെർച്വൽ കാലോത്സവമാണ് അരങ്ങ്. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ചതും ആകർഷകവുമായ ലോഗോയ്ക്ക് ക്യാഷ് അവാർഡും മൊമെന്റോയും സമ്മാനമായി നൽകുന്നതാണ്.

താൽപ്പര്യമുള്ളവർ ജൂൺ 15-നകം arang.kites@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ലോഗോ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: +919895565091

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു