കൊച്ചി: കടവന്ത്ര ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന സന്നധ സംഘടനയായ ഫേസ് ഫൗണ്ടേഷന്റെ ചെയര്‍മാനായി റിട്ട.ജസ്റ്റിസ് പി.എന്‍.രവീന്ദ്രനെയും, മുഖ്യ രക്ഷാധികാരിയായി പ്രൊഫ.മോനമ്മ കോക്കാട്ടിനെയും തിരഞ്ഞെടുത്തു. മാനേജിംഗ് ട്രസ്റ്റി ടി.ആര്.ദേവന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗം 2026-27 വര്‍ഷത്തെയ്ക്കുള്ള ഒമ്പതംഗ ഭരണ സമിതിയെയും തിരഞ്ഞെടുത്തു. മുകുന്ദന് വിജയകുമാര്‍ (സെക്രട്ടറി) കെ.പി ശിവദാസ് (വൈസ് ചെയര്മാന്) കെ.വി സാബു (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ മുഖ്യ രക്ഷാധികാരിയും. പ്രൊഫ. എം.കെ സാനു ചെയര്‍മാനും ടി.ആര് ദേവന് മാനേജിംഗ് ട്രസ്റ്റിയുമായി 2011 ജൂണ്‍ അഞ്ചിനാണ് ഫേസ് ഫൗണ്ടേഷന് പ്രവര്‍ത്തനം തുടങ്ങിയത്. ഇതുവരെ സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള നിരാലംബരും,നിര്‍ദ്ധനരും ഭവന രഹിതരുമായ25 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇവിടെ നിന്നും ഉച്ചഭക്ഷണം നല്‍കിയതായി മാനേജിംഗ് ട്രസ്റ്റി പറഞ്ഞു. കൂടാതെ ഭക്ഷ്യകിറ്റുകളുടെ വിതരണവും നടന്നുവരുന്നു. മഴക്കാലജന്യ രോഗപ്രതിരോധത്തിന്റെ ഭാഗമായി ജൂണ്‍ 20ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

