60,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍,10,000 വരെ ക്യാഷ് ആനുകൂല്യങ്ങള്‍, 6.99% നിരക്കില്‍ ഫിനാന്‍സ്, നേരത്തെയുള്ള ബുക്കിംഗ് വഴി 11,000 വരെ അധിക ക്യാഷ് ആനുകൂല്യം എന്നിവ കാര്‍ണിവലിലെ എക്സ്ക്ലൂസീവ് ഓഫറുകളാണ്.
കൊച്ചി: രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനായി ടെസ്റ്റ് െ്രെഡവ് കാര്‍ണിവലിന് തുടക്കം കുറിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ. കഴിഞ്ഞ മാസങ്ങളില്‍ നിസാന്‍ കാറുകള്‍ക്ക് ലഭിച്ച വര്‍ദ്ധിച്ച ആവശ്യകതയുടെ തുടര്‍ച്ചയായാണ് പുതിയ കാര്‍ണിവല്‍ നിസാന്‍ ആരംഭിച്ചിരിക്കുന്നത്. അടുത്തിടെ 5സ്റ്റാര്‍ റേറ്റിംഗ് നേടിയ നിസാന്‍ മാഗ്നൈറ്റിന്റെ സുരക്ഷ, നവീകരണം തുടങ്ങിയ സവിശേഷതകള്‍ നേരിട്ട് അറിയാന്‍ ഉപഭോക്താക്കളെ ക്ഷണിക്കുന്നതാണ് ടെസ്റ്റ് ഡ്രൈവ് കാര്‍ണിവല്‍. 60,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍,10,000 വരെ ക്യാഷ് ആനുകൂല്യങ്ങള്‍, 6.99% നിരക്കില്‍ ഫിനാന്‍സ്, നേരത്തെയുള്ള ബുക്കിംഗ് വഴി 11,000 വരെ അധിക ക്യാഷ് ആനുകൂല്യം എന്നിവ കാര്‍ണിവലിലെ എക്സ്ക്ലൂസീവ് ഓഫറുകളാണ്. രാജ്യത്തെ 24 പ്രധാന നഗരങ്ങളിലുള്ള ഡീലര്‍ഷിപ്പുകളില്‍ ആഘോഷണങ്ങള്‍, ഗെയിമുകള്‍, ക്വിസുകള്‍, തത്സമയ ആര്‍ജെ ഇവന്റുകള്‍, സമ്മാനങ്ങള്‍ എന്നിവയും ഉള്‍പ്പെടെ സംഘടിപ്പിക്കും.

