തൃശ്ശൂര്‍ : തൃശ്ശൂര്‍ അരണാട്ടുക്കരയിലെ യു.ആര്‍.സി ഭിന്നശേഷി വിദ്യഭ്യാസ സ്ഥാപനത്തിലെ കുട്ടികള്‍ക്കാണ് വിമാന യാത്ര സംഘടിപ്പിച്ചത്. ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ സഹോദര സ്ഥാപനമായ ഐ.സി.എല്‍ ടൂര്‍ ആന്റ് ട്രാവല്‍സ് വഴി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കാണ് വിമാനയാത്ര ഒരുക്കിയത്.
ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ അധ്യാപകരും യാത്രയുടെ ഭാഗമായി. ഒരു പകല്‍ മുഴുവന്‍ തിരുവനന്തപുരത്ത് വിവിധ കാഴ്ച്ചകള്‍ കണ്ട് യാത്ര ആസ്വദിച്ച് കുട്ടികള്‍ അരണാട്ടുകരയിലേയ്ക്ക് ട്രെയിന്‍ മാര്‍ഗ്ഗമാണ് മടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് യു.ആര്‍.സി. സ്‌കൂള്‍.

