തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമത പക്ഷം വിവിധ കോടതികളില്‍ നല്‍കിയിരുന്ന മുഴുവന്‍ ഹര്‍ജികളും ഹൈക്കോടതി തള്ളിയതായും സമാധാനപരമായി തിരഞ്ഞെടുപ്പ് പ്രിക്രിയകള്‍ പൂര്‍ത്തിയാക്കുന്നതിന് ഹൈക്കോടതി പോലീസ് പ്രൊട്ടക്ഷന്‍ അനുവദിച്ചതായും ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് അറിയിച്ചു
കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2026-2028 വര്‍ഷത്തേയ്ക്കുളള ഭാരവാഹി തിരഞ്ഞെടുപ്പ് ജൂണ്‍ 30-ന് നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30-ന് നടക്കുന്ന തിരഞ്ഞെടുപ്പ് യോഗം കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വൈ.വിജയനാണ് സംസ്ഥാന കമ്മിറ്റി നിയമിച്ചിരിക്കുന്ന വരണാധികാരി. എറണാകുളം ജില്ലയിലെ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 947 കൗണ്‍സില്‍ അംഗങ്ങള്‍ക്കാണ് വോട്ടവകാശമുളളത്. സംഘടനയുടെ ഭരണഘടന പ്രകാരം കൗണ്‍സില്‍ അംഗങ്ങള്‍ ജില്ലാ പ്രസിഡന്റിനെയാണ് തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് മറ്റ് ഭാരവാഹികളെ നോമിനേറ്റ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമത പക്ഷം വിവിധ കോടതികളില്‍ നല്‍കിയിരുന്ന മുഴുവന്‍ ഹര്‍ജികളും ഹൈക്കോടതി തള്ളിയതായും സമാധാനപരമായി തിരഞ്ഞെടുപ്പ് പ്രിക്രിയകള്‍ പൂര്‍ത്തിയാക്കുന്നതിന് ഹൈക്കോടതി പോലീസ് പ്രൊട്ടക്ഷന്‍ അനുവദിച്ചതായും ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് അറിയിച്ചു. ജില്ലാ ഇലക്ഷന്‍ നടക്കുന്ന ടൗണ്‍ഹാളിനുള്ളില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ടെന്നും, വോട്ടവകാശമുള്ള മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളും രണ്ട് മണിക്കുമുന്നേ തന്നെ ഹാളില്‍ പ്രവേശിക്കണമെന്നും പി.സി.ജേക്കബ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

