കൊച്ചി: ലഹരി ഉപയോഗം എന്ന വലിയ സാമൂഹിക വെല്ലുവിളിക്കെതിരെ ജാഗ്രതയും പ്രതിരോധവും ഉറപ്പുവരുത്താൻ പൊറ്റക്കുഴി തെരേസ സ്പിനെലി പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. കൊച്ചി കോർപ്പറേഷൻ ഡപ്യൂട്ടി മേയർ വി. ആർ. സുധീർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും റാലിയിൽ സജീവമായി അണിനിരന്നു.
ലഹരി വിമുക്ത സമൂഹത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച യോഗാ പ്രകടനവും പരിപാടിയുടെ പ്രധാന ആകർഷണമായി.സ്കൂള്‍ പ്രിന്‍സിപ്പിള്‍ സി. താര ബെന്‍, മാനേജര്‍ സി. സാറ പീറ്റര്‍, വൈസ് പ്രിന്‍സിപ്പിള്‍ ആശ വിനോദ് എന്നിവര്‍ പങ്കെടുത്തു.

