ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗ പരിചരണത്തിൽ പുത്തൻ മുന്നേറ്റം; ബിൽഡ് സമ്മിറ്റ് 3.0 കൊച്ചിയിൽ സംഘടിപ്പിക്കുന്നു

കൊച്ചി : കൊച്ചി അമൃത ഹോസ്പിറ്റലിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗ (ILD) ചികിത്സാ രംഗത്തെ ആഗോള വിദഗ്ദ്ധരെ അണിനിരത്തി ‘ബിൽഡ് സമ്മിറ്റ് 3.0’ (BuILD Summit 3.0) സംഘടിപ്പിക്കുന്നു. 2026 നവംബർ 14, 15 തീയതികളിൽ കൊച്ചി മറൈൻ ഡ്രൈവിലെ വിവന്ത ബൈ താജ് ഹോട്ടലിലാണ് രണ്ട് ദിവസത്തെ ദേശീയ സമ്മേളനം നടക്കുന്നത്. “സീമകൾക്കപ്പുറം: സഹകരണം, കൃത്യത, നവീകരണം എന്നിവയിലൂടെ ഐഎൽഡി പരിചരണം പുനർനിർവ്വചിക്കുന്നു” എന്നതാണ് ഈ വർഷത്തെ സമ്മിറ്റ് പ്രമേയം.

അമൃത ഹോസ്പിറ്റൽ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അസ്മിത മേത്തയാണ് സമ്മിറ്റിന് നേതൃത്വം നൽകുന്നത്. മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മാർട്ടിൻ കോൾബ്, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ദേജി അഡെഗൺസോയെ, നെതർലാൻഡ്‌സിലെ ഇറാസ്മസ് മെഡിക്കൽ സെന്ററിലെ പ്രൊഫ. മാർലീസ് വിജസെൻബീക്ക്, ശ്രീലങ്കയിൽ നിന്നുള്ള ഡോ. അമിള രത്നപാല എന്നിവരും ഇന്ത്യയിലുടനീളമുള്ള പ്രമുഖ ഐഎൽഡി വിദഗ്ദ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. ഐഎൽഡി ചികിത്സയിലെ പുതിയ മരുന്നുകൾ, പ്രിസിഷൻ മെഡിസിൻ, പുതിയ ബയോമാർക്കറുകൾ, തൊറാസിക് ഇമേജിംഗിലെ എഐ സാങ്കേതികവിദ്യ, എച്ച്ആർസിടി മാസ്റ്റർക്ലാസുകൾ, മൾട്ടിഡിസിപ്ലിനറി ചർച്ചകൾ എന്നിവ സമ്മിറ്റിന്റെ ഭാഗമായി നടക്കും. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സമ്മേളനത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാർക്ക് 4 ക്രെഡിറ്റ് മണിക്കൂറുകൾ അനുവദിച്ചിട്ടുണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു