റോട്ടറി പുതുവര്‍ഷത്തെ ആദ്യ സേവന പ്രവര്‍ത്തനം
കൊച്ചി : റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ക്വീന്‍ സിറ്റി കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്ക് ഡയാലിസ്സ് കിറ്റുകള്‍ കൈമാറി. റോട്ടറി പുതുവര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൂടിയായിരുന്നു ഇത്. ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആശുപത്രി സെക്രട്ടറി അജയ് തറയില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.സച്ചിദാനന്ദ കമ്മത്ത്, ആശുപത്രി ബോര്‍ഡ് ഡയറക്ടര്‍ മുരളീധരന് ആലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ക്വീന്‍ സിറ്റി പ്രസിഡന്റ് റോട്ടേറിയന്‍ ലിജി അബ്രഹാം, സെക്രട്ടറി റോട്ടേറിയന്‍ ഉമ്മന്‍ തോമസ്, സര്‍വീസ് പ്രോജക്ട്സ് ചെയര്‍ റോട്ടേറിയന്‍ കെ.പി.സാജന്, ചാര്‍ട്ടര്‍ പ്രസിഡന്റ് റോട്ടേറിയന്‍ മോഹന്‍ എസ്.മേനോന് എന്നിവരില്‍ നിന്നുമാണ് ഡയാലിസിസ് കിറ്റുകള്‍ ഏറ്റുവാങ്ങിയത്.

