കേരളത്തിലെ ആരോഗ്യപരിപാലന രംഗം ലോകോത്തരം ; ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ 

ഇന്ത്യന്‍ മെഡക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖ സംഘടിപ്പിച്ച ദേശീയ ഡോക്ടേഴ്‌സ് ദിനാഘോഷം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ.ബന്‍സീര്‍ ഹുസൈന്‍, ഡോ.സച്ചിന്‍ സുരേഷ്, ഡോ.വിനോദ് പത്മനാഭന്‍, ഡോ.എം.കെ.മണി, ഡോ.പി.രാമകൃഷ്്ണന്‍, ഡോ.ഫിലിപ്പ് അഗസ്റ്റിന്‍, ഡോ.ടി.എന്‍.ചിത്ര, ഡോ.വി.പി.കുരിഎൈപ്പ്, ഡോ.കെ.ജെ.പൗലോസ്,ഡോ.ജേക്കബ് അബ്രാഹം,ഡോ.അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ സമീപം
ഡോ.ഫിലിപ്പ് അഗസ്റ്റിന്‍, ഡോ.പി.രാമകൃഷ്ണന്‍, ഡോ.എം.കെ.മണി,ഡോ.ടി.എന്‍ ചന്ദ്രിക,ഡോ.കെ.ജെ.പൗലോസ് എന്നിവരെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവര്‍ഡ് നല്‍കി ആദരിച്ചു.
കൊച്ചി : കേരളത്തിലെ ആരോഗ്യ പരിപാലനമേഖല ലോകോത്തരമെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍. കലൂര്‍ ഐ.എം.എ ഹൗസില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖ സംഘടിപ്പിച്ച ദേശീയ ഡോക്ടേഴ്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശത്ത് റെക്ടിനല്‍ ഡിറ്റാച്ച്‌മെന്റ് ബാധിച്ച ഒരു രോഗിക്ക് സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷന് എട്ട് മാസത്തിന് ശേഷം മാത്രമാണ് അപ്പോയ്‌മെന്റ് ലഭിച്ചത്. എന്നാല്‍ ഈ രോഗി കേളത്തില്‍ വന്ന് നാല്‍പത്തയെട്ട് മണിക്കൂറിനകം കണ്ണിന്റെ ഓപ്പറേഷന്‍ നടത്തിയ വിവരം അദ്ദേഹം സദസുമായി പങ്കുവച്ചു. ഡോക്ടര്‍മാരുടെ രോഗീ പ്രതിബദ്ധതയെ പ്രശംസിച്ച അദ്ദേഹം ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി 48 മണിക്കൂര്‍ വരെ ജോലിചെയ്യേണ്ടിവരുന്ന അവസ്ഥ നല്ലതല്ലെന്നും പറഞ്ഞു. ആശുപത്രികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേരെയുണ്ടാകുന്ന അതികൃമണങ്ങളില്‍ കോടതികള്‍ വളരെ വേഗം ഇടപെടന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡോ.ഫിലിപ്പ് അഗസ്റ്റിന്‍, ഡോ.പി.രാമകൃഷ്ണന്‍, ഡോ.എം.കെ.മണി,ഡോ.ടി.എന്‍ ചന്ദ്രിക,ഡോ.കെ.ജെ.പൗലോസ് എന്നിവരെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവര്‍ഡ് നല്‍കി ആദരിച്ചു.
കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ.അതുല്‍ ജോസഫ് മാനുവല്‍, സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷറര്‍ ഡോ.ബന്‍സീര്‍ ഹുസൈന്‍, പ്രസിഡന്റ് ഇലക്ട് ഡോ. വിനോദ് പത്മനാഭന്‍, ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് ഡോ.ജേക്കബ് അബ്രാഹം, ഡോ.വി.പി.കുരിഎൈപ്പ്, ഡോ.എം.വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു