പുതിയ എന്‍6 സ്മാര്‍ട്ട്‌ഫോണുമായി വണ്‍പ്ലസ് 

കൊച്ചി: 8,000 എംഎഎഎച്ച് ശേഷിയുള്ള ബാറ്ററിയുമായി വണ്‍പ്ലസ് എന്‍6 സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ മൂന്ന് ദിവസം വരെ ഉപയോഗിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. 45 വാട്ട് സൂപ്പര്‍വൂക്ക് അതിവേഗ ചാര്‍ജിങ്, 6.8 ഇഞ്ച് 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെന്‍സിറ്റി 6360 ആപെക്‌സ് പ്രോസസര്‍, ഓക്‌സിജന്‍ ഒഎസ് 16 ഓപ്പറേറ്റിങ് സംവിധാനം എന്നിവയാണ് പ്രധാന സവിശേഷതകള്‍. 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, കൃത്രിമ ബുദ്ധി അധിഷ്ഠിത ചിത്രസംസ്‌കരണ സൗകര്യങ്ങളും ഫോണിലുണ്ട്. 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി പതിപ്പുകളില്‍ യഥാക്രമം 22,999 രൂപയും 24,999 രൂപയുമാണ് പ്രാരംഭ വില. ജൂലൈ 4 മുതല്‍ വില്‍പ്പന ആരംഭിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു