കൊച്ചി: സുസ്ഥിരവും അച്ചടക്കമുള്ളതുമായ നിക്ഷേപങ്ങളിലൂടെ മികച്ച നേട്ടം നല്കുന്ന ബന്ധന് ലാര്‍ജ് കാപ് ഫണ്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു. അടിസ്ഥാനപരമായി മികച്ച ലാര്‍ജ് കാപ് കമ്പനികളില്‍ നിക്ഷേപിക്കുക എന്ന മാര്‍ഗമാണ് വിപണിയിലെ തകര്‍ച്ചകളെ അതിജീവിച്ച് ദീര്‍ഘകാല വളര്‍ച്ച നേടാന്‍ ഫണ്ടിനെ സഹായിച്ചത്. നിഫ്റ്റി 100 പോലെയുള്ള ലാര്‍ജ് കാപ് സൂചികകള്‍ അവയുടെ അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ കുറഞ്ഞ പി/ഇ നിരക്കിലാണ് (24.5ന് പകരം 21.1) ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. 2026 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 13.98 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്ന ഇത് ലാര്‍ജ് കാപ്പുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ബിസിനസ്സ്, മാനേജ്മെന്റ്, മൂല്യനിര്‍ണ്ണയം എന്നിവ അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടാണ് ബന്ധന് ലാര്‍ജ് കാപ് ഫണ്ട് പിന്തുടരുന്നത്.
സുസ്ഥിരമായ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി, ദീര്‍ഘകാല വളര്‍ച്ച, മൂലധന വിനിയോഗം, മാനേജ്മെന്റ് മികവ്, വരുമാന സാധ്യതകള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് മികച്ച കമ്പനികളെ തിരഞ്ഞെടുക്കുന്നത്. ലാര്‍ജ് കാപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും, മികച്ച അവസരങ്ങള്‍ക്കായി മിഡ്, സ്മോള്‍ കാപ് ഓഹരികളില്‍ 20 ശതമാനം വരെ നിക്ഷേപിക്കാനുള്ള വഴക്കവും ഫണ്ടിനുണ്ട്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും സുരക്ഷിതമായ നിക്ഷേപത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു ഓപ്ഷനാണ് ഈ ഫണ്ട്.

