കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ പോപ്‌കോണ്‍ ഉല്‍പാദകരായ ഗൗര്‍മെറ്റ് പോപ്‌കോര്‍ണിക്കയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍. കമ്പനി മാനേജിംഗ് ഡയറക്ടര്‍ എസ്.ബി.പി പട്ടഭി രാമറാവുവിന് അയച്ച വ്യക്തിപരമായ കത്തിലൂടെയാണ് ഉപരാഷ്ട്രപതി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. ഒമ്പത് സംസ്ഥാനങ്ങളിലായി നാല്‍പതിനായിരത്തില്‍ പരം ഏക്കറില്‍ ഇരുപതിനായിരത്തില്‍ പരം കര്‍ഷകരുമായി സഹകരിച്ച് ചോളം കൃഷിചെയ്ത് മുല്യവര്‍ദ്ധിത ഉത്പന്നം വിപണിയില്‍ എത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ഗൗര്‍മെറ്റ് പോപ്‌കോര്‍ണിക്ക. കര്‍ഷകരില്‍ അത്മവിശ്വാസം വര്‍ദ്ധിപ്പിച്ചും അവരുടെ ജീവിത നിലവാരം ഉയര്‍ത്തിയും ആത്മനിര്‍ഭര്‍ ഭാരത് എന്ന രാജ്യത്തിന്റെ കാഴ്ച്ചപാടിന് വലിയ സംഭാവനയാണ് നല്‍കികൊണ്ടിരിക്കുന്നതെന്ന് ഉപരാഷ്ട്രപതി പ്രത്യേകം ഊന്നിപറഞ്ഞു. കാര്‍ഷിക സംരംഭകത്വത്തിന്റെ കരുത്തിന് മികച്ച ഉദാഹരണമായ കമ്പനി 2030ഓടെ പോപ്‌കോണ്‍ ചോള ഉല്‍പ്പാദനത്തില്‍ ഇന്ത്യയെ പൂര്‍ണ സ്വയം പര്യാപ്തത കൈവരിക്കാന്‍ പ്രാപ്തരാക്കുമെന്ന് ഉപരാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ ആഗോള തലത്തില്‍ പ്രീമിയം ഗുണനിലവാരമുള്ള പോപ്‌കോണ്‍ ചോളത്തിന്റെ പ്രമുഖ കയറ്റുമതിക്കാരായി ഇന്ത്യ ഉയര്‍ന്നുവരാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉപരാഷ്ട്രപതിയില്‍ നിന്നുള്ള ഈ അംഗീകാരം തങ്ങളെ വിശ്വസിച്ച ഓരോ കര്‍ഷകര്‍ക്കും ടീം അംഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും, ഇന്ത്യന്‍ കൃഷിക്കും ഭാരതത്തിനും വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ഇന്ധനമാണിതെന്നും പട്ടാഭി രാമറാവു പ്രതികരിച്ചു. അമേരിക്കയിലെ നെബ്രാസ്‌കയിലുള്ള പ്രിഫേര്‍ഡ് പോപ്‌കോണില്‍ നിന്നുള്ള കാര്‍ഷിക സാങ്കേതികവിദ്യയും അറിവും കരസ്ഥമാക്കായാണ് ഗൗര്‍മെറ്റ് പോപ്‌കോര്‍ണിക്കയുടെ കുതിപ്പ്.

