എസ്ആര്‍എം യൂണിവേഴ്‌സിറ്റി സിക്കിമില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: എസ്ആര്‍എം യൂണിവേഴ്‌സിറ്റി സിക്കിമില്‍ 2026 അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബിബിഎ), ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ബിസിഎ), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ), മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യുജിസി-ഡിഇബി അംഗീകാരവും നാക് എ+ അക്രഡിറ്റേഷനും ഉള്ള ഈ ഓണ്‍ലൈന്‍ ഡിഗ്രികള്‍ പരമ്പരാഗത ക്യാമ്പസ് അധിഷ്ഠിത ഡിഗ്രികള്‍ക്ക് പൂര്‍ണമായും തുല്യമാണ്. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഫ്‌ലെക്‌സിബിള്‍ ആയി പഠിക്കാവുന്ന രീതിയിലാണ് കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. എഐ, മെഷീന്‍ ലേണിംഗ്, ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ബിസിനസ് അനലിറ്റിക്‌സ് തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍ സ്‌പെഷ്യലൈസേഷനുകളും ഇതില്‍ ലഭ്യമാണ്.

എംബിഎയ്ക്ക് 1.10 ലക്ഷം രൂപയും, എംസിഎയ്ക്ക് 1 ലക്ഷം രൂപയും, ബിബിഎ, ബിസിഎ കോഴ്‌സുകള്‍ക്ക് 1.17 ലക്ഷം രൂപ വീതവുമാണ് കോഴ്‌സ് ഫീസ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു