കേരളത്തില്‍ 61,000 റൂഫ്ടോപ്പ് സോളാര്‍ സംവിധാനങ്ങളുമായി സോളാറൂഫ്

കൊച്ചി: കേരളത്തില്‍ 61,000-ത്തിലധികം റൂഫ്ടോപ്പ് സോളാര്‍ സംവിധാനങ്ങള്‍ വിജയകരമായി സ്ഥാപിച്ച് ടാറ്റാ പവര്‍ കമ്പനി ലിമിറ്റഡിന്റെ ഉപകമ്പനിയായ ടാറ്റാ പവര്‍ സോളാറൂഫ്. ഇതോടെ സംസ്ഥാനത്താകെ 273 മെഗാവാട്ട് പീക്കിലധികം റൂഫ്ടോപ്പ് സോളാര്‍ ശേഷി കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. 16 ചാനല്‍ പങ്കാളികളുടെ ശക്തമായ ശൃംഖലയിലൂടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ‘പിഎം സൂര്യ ഘര്‍: മുഫ്ത് ബിജ്ലി യോജന’ പദ്ധതിയിലൂടെ ലഭിച്ച സാമ്പത്തിക ആനുകൂല്യങ്ങളും നയപരമായ പിന്തുണയുമാണ് കേരളത്തില്‍ ഗാര്‍ഹിക സോളാര്‍ ഉപയോഗം വേഗത്തിലാക്കിയത്. ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം 14 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ ഒന്നാം നമ്പര്‍ റൂഫ്ടോപ്പ് സോളാര്‍ ദാതാവായി ടാറ്റാ പവര്‍ സോളാറൂഫ് മാറിയിട്ടുണ്ട്.

തിരുനെല്‍വേലിയിലെ ടി.പി സോളാര്‍ ലിമിറ്റഡില്‍ നിര്‍മിക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള മോഡ്യൂളുകളാണ് കമ്പനി നല്‍കുന്നത്. ബി.ഐ.എസ്, ഐ.ഇ.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളുള്ള ഈ സോളാര്‍ മോഡ്യൂളുകള്‍ക്ക് 25 വര്‍ഷത്തെ വാറന്റിയും, മറ്റ് ഉല്‍പന്നങ്ങള്‍ക്ക് 5 വര്‍ഷത്തെ സമഗ്ര വാറന്റിയും ടാറ്റാ നല്‍കുന്നുണ്ട്. സോളാര്‍ മേഖലയില്‍ 37 വര്‍ഷത്തെ പരിചയസമ്പത്തുള്ള ടാറ്റാ പവര്‍ സോളാറൂഫിന് രാജ്യത്തൊട്ടാകെ 275-ലധികം സര്‍വീസ് സെന്ററുകളുണ്ട്. സേവനങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി ഉപഭോക്താക്കള്‍ക്ക് 1800 257 7777 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും കമ്പനി അധികൃര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു