കൊച്ചി: 7,000 എംഎഎഎച്ച് ബാറ്ററിയും ദീര്‍ഘകാല പ്രകടനവും ആകര്‍ഷകമായ രൂപകല്‍പ്പനയും ഉള്‍പ്പെടുത്തി വണ്‍പ്ലസ് എന്‍6എക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കി
. ഒരു ചാര്‍ജില്‍ 2.5 ദിവസം വരെ ഉപയോഗിക്കാനാകുന്ന ബാറ്ററിയാണ് പ്രധാന സവിശേഷത. 120 ഹെര്‍ട്‌സ് ഐ-കംഫര്‍ട്ട് ഡിസ്‌പ്ലേ, മീഡിയാടെക് ഡൈമെന്‍സിറ്റി 6360 ഏപെക്‌സ് പ്രോസസര്‍, ഓക്‌സിജന്‍ ഒഎസ് 16, 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവയും ഫോണിലുണ്ട്. മിലിട്ടറി നിലവാരത്തിലുള്ള കരുത്ത്, പൊടിയിലും വെള്ളത്തിലും നിന്നുള്ള സംരക്ഷണം, കൃത്രിമ ബുദ്ധി അധിഷ്ഠിത ചിത്രസംസ്‌കരണ സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി പതിപ്പുകളില്‍ ലഭ്യമാകുന്ന ഫോണിന്റെ പ്രാരംഭ വില 17,499 രൂപയാണ്.

