ജിഎസ്എംഎ ബോർഡ് തലവനായി ഗോപാൽ വിത്തൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി : ആഗോള ടെലികോം സംഘടനയായ ജിഎസ്എംഎ (GSMA) ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് 2027-2028 ഭരണകാലയളവിലേക്കുള്ള അധ്യക്ഷനായി ഗോപാൽ വിത്തലിനെ വീണ്ടും തിരഞ്ഞെടുത്തു. ഉപഭോക്താക്കളുടെ എണ്ണത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ സേവനദാതാക്കളായ ഭാരതി എയർടെല്ലിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനാണ് അദ്ദേഹം. പുതിയ തെരഞ്ഞെടുപ്പിലൂടെ 2028 ഡിസംബർ വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരും.2025 മുതൽ ജിഎസ്എംഎ അധ്യക്ഷനായി സേവനമനുഷ്ഠിക്കുന്ന ഗോപാൽ വിത്തൽ കഴിഞ്ഞ 10 വർഷമായി ജിഎസ്എംഎ ബോർഡ് അംഗമാണ്.

ജിഎസ്എംഎ ബോർഡിന്റെ പുതിയ കോ-ഡെപ്യൂട്ടി ചെയറായി മാർഗരീത്ത ഡെല്ല വാലെയെ തിരഞ്ഞെടുത്തു. നിലവിലെ കോ-ഡെപ്യൂട്ടി ചെയറായ റാൽഫ് മുപിതയെ തൽസ്ഥാനത്ത് വീണ്ടും തിരഞ്ഞെടക്കുകയും ചെയ്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു