കൊച്ചി: 2026 സെപ്റ്റംബർ 30-ന് അവസാനിച്ച സാമ്പത്തിക കാലയളവിൽ എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ് ശക്തമായ സാമ്പത്തിക നേട്ടം കൈവരിച്ചു. കമ്പനിയുടെ പുതിയ ബിസിനസ് പ്രീമിയം മുൻവർഷത്തെ അപേക്ഷിച്ച് 21 ശതമാനം വളർച്ചയോടെ 20,259 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ നികുതിക്കു ശേഷമുള്ള ലാഭം 17 ശതമാനം വർധിച്ച് 1,274 കോടി രൂപയിലെത്തിയപ്പോൾ, പ്രൊട്ടക്ഷൻ വിഭാഗത്തിലെ പ്രീമിയം വരുമാനം 46 ശതമാനത്തിന്റെ മികച്ച വളർച്ചയോടെ 3,235 കോടി രൂപയായി. കൂടാതെ, കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളുടെ മൂല്യം ഒൻപത് ശതമാനം ഉയർന്ന് 5,27,120 കോടി രൂപയിലും, പുതിയ ബിസിനസിന്റെ മൂല്യം 19 ശതമാനം വർധിച്ച് 3,274 കോടി രൂപയിലും എത്തിയതായി കമ്പനി അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു
.

