ചെന്നൈ: പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഓള്‍ടൈം ഡയറക്ടറും, വൈസ് ചെയര്‍മാനും, സി.ഇ.ഒയുമായ ഉമ അനില്‍ കുമാര്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3241 എഫ് ചെന്നൈയുടെ ഡിസ്ട്രിക്ട് ഗവണറായി ചുമതലയേറ്റു.
ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണലിന്റെ ആഗോള ആപ്തവാക്യമായ വി സേര്‍വ്വ് എന്ന സന്ദേശം കൂടുതല്‍ ശക്തമായി സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിനായി മാനവിക സേവന പദ്ധതികള്‍, നേതൃത്വ വികസന പരിപാടികള്‍, സമൂഹ വികസന പ്രവര്‍ത്തനങ്ങള്‍ തന്റെ കാലയളവില്‍ എല്ലാ ക്ലബ്ബുകളുമായി സഹകരിച്ച് നടപ്പാക്കുമെന്ന് ഉമ അനില്‍ കുമാര്‍ വ്യക്തമാക്കി.
ചെന്നൈ വടപളനിയിലെ ഹോട്ടല്‍ ഗ്രീന്‍ പാര്‍ക്കില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ എന്‍.സി.എല്‍.എ.ടി., ചെന്നൈ ചെയര്മാന് ജസ്റ്റിസ് എന്‍. ശേഷസായി,പി.ഡി.ജി.ഡിസ്ട്രിക്ട് ചാര്‍ട്ടേഡ് ഗവര്‍ണറും ഓണററി കമ്മിറ്റി ചെയര്‍മാനുമായ കെ.ജി. അനില്‍കുമാര്‍, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ആര്. ശ്രീകാന്ത്, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി,എം. ഉദയകുമാര്‍, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറര്‍ ടി. ശിവകുമാര്‍ , കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ വൈ. രാജേശ്വര റാവു ഡിസ്ട്രിക്ട് കാബിനറ്റ് അഡൈ്വസര്‍ ഡോ. ജി. മണിലാല്‍, പി.ഡി.ജി. പാസ്റ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടറും എം.ഡി. 3241, ക്യാബിനറ്റ് ഇന്സ്റ്റലേഷന് ഓഫീസറുമായ എന്‍.എസ്. ശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

