പ്രീമിയം എയര്‍ കെയര്‍ വിപണിയിലേക്ക്  യാര്‍ഡ്‌ലി ലണ്ടന്‍

കൊച്ചി : ഇംഗ്ലീഷ് സുഗന്ധദ്രവ്യ ബ്രാന്‍ഡായ യാര്‍ഡ്‌ലി ലണ്ടന്‍ പുതിയ ഉല്‍പ്പന്ന നിര അവതരിപ്പിച്ചുകൊണ്ട് ഇന്‍ഡ്യന്‍ പ്രീമിയം എയര്‍ കെയര്‍ വിപണിയില്‍ പ്രവേശിച്ചു. ഫ്‌ളോറാലിസ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളാണ് ഹോം കെയര്‍, കാര്‍ കെയര്‍ മേഖലയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സുഗന്ധദ്രവ്യങ്ങളെ ആധാരമാക്കിയുള്ള ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നീണ്ട നിര വിപ്രോ കണ്‍സ്യൂമര്‍ കെയറിന് കീഴില്‍ യാര്‍ഡിലി ഇറക്കിയിട്ടുണ്ട്.
ദീര്‍ഘനേരം സുഗന്ധം നിലനിര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത എയര്‍ ഫ്രെഷനര്‍ സ്‌പ്രേകളിലൂടെയും എയര്‍ പോക്കറ്റുകളിലൂടെയും പെര്‍ഫ്യൂം-പ്രചോദിത സുഗന്ധങ്ങള്‍ വീടുകളിലേക്കും കാറുകളിലേക്കും എത്തിക്കുകയാണ് ഫ്ളോറാലിസ്. ഇംഗ്ലീഷ് ലാവെന്‍ഡര്‍, ഇംഗ്ലീഷ് റോസ് തുടങ്ങിയ യാര്‍ഡ്‌ലിയുടെ സുഗന്ധങ്ങളില്‍ നിന്നും നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ ശ്രേണി, സ്ത്രീകള്‍ക്കായുള്ള യാര്‍ഡ്‌ലിയുടെ നിലവിലുള്ള വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളെയും പുരുഷന്മാര്‍ക്കായുള്ള യാര്‍ഡ്‌ലി ജെന്റില്‍മാന്‍ ശ്രേണിയുടെയും തുടര്‍ച്ചയാണെന്ന് യാര്‍ഡ്‌ലി ആന്‍ഡ് എന്‍ഷാന്ത്യൂര്‍  (ഇന്ത്യ) ബിസിനസ് ഹെഡ് ശ്രീ മനീഷ് വ്യാസ് പറഞ്ഞു.
2009ല്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ പോര്‍ട്ട്ഫോളിയോയുടെ ഭാഗമാണ് യാഡ്‌ലി.ടാല്‍ക്കം പൗഡറുകള്‍ക്കും സോപ്പുകള്‍ക്കും പുറമെ ബ്രാന്‍ഡില്‍ നിന്ന്, 12-ലധികം വിഭാഗങ്ങളിലായി 50-ലധികം ഉല്‍പ്പന്നങ്ങളുടള്ള സുഗന്ധകേന്ദ്രിത ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായി യാര്‍ഡ്ലി വളര്‍ന്നു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ബ്രാന്‍ഡ് ഇന്ത്യയില്‍ 31 മടങ്ങ് വളര്‍ച്ച കൈവരിച്ചു.
കേരളത്തില്‍ ടാല്‍ക്ക്, ഡിയോഡറന്റുകള്‍, ഹാന്‍ഡ് വാഷ് എന്നിവയില്‍ ഒന്നാം സ്ഥാനവും സോപ്പുകളില്‍ രണ്ടാം സ്ഥാനവും വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ കൈവരിച്ചിട്ടുണ്ട്. 250 വര്‍ഷത്തെ ബ്രീട്ടീഷ് പൈതൃകവും പ്രീമിയം സ്ഥാനവും നിലനിറുത്തിയാണ് ഫ്‌ളോറാലിസ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഫ്ളോറാലിസ് ശ്രേണി ലഭ്യമാണ്. നിലവില്‍ 180 മില്ലി എയര്‍ ഫ്രെഷനര്‍ സ്പ്രേയ്ക്ക് 169 രൂപയും 10 ഗ്രാം എയര്‍ പോക്കറ്റിന് 70 രൂപയുമാണ് വില. കാര്‍ പെര്‍ഫ്യൂമുകള്‍, ഓട്ടോമാറ്റിക് ഡിസ്പെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉല്‍പ്പന്ന ഫോര്‍മാറ്റുകളിലൂടെ ഫ്ളോറാലിസ് ശ്രേണി വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു