കെ.വി.വി.ഇ.എസ് : ദേശീയ വ്യാപാര ദിനം ആഘോഷിച്ചു

കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) സംസ്ഥാന വ്യാപകമായി ദേശിയ വ്യാപാര ദിനം ആഘോഷിച്ചു. കെ.വി.വി.ഇ.എസിന്റെ സംസ്ഥാന, ജില്ലാ,യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ക്ക് അതത് ഘടകങ്ങളിലെ പ്രസിഡന്റ്മാര്‍ പതാക ഉയര്‍ത്തി വ്യാപാര ദിനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷററും, എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി.ജേക്കബ് തന്റെ മാതൃയൂണിറ്റായ പച്ചാളം യൂണിറ്റില്‍ പതാക ഉയര്‍ത്തി ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.സംഘടനയെ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ പ്രദേശങ്ങളില്‍ യൂണിറ്റുള്‍ സ്ഥാപിക്കുമെന്നും ജില്ലാ ക്ഷേമനിധിയില്‍ അംഗമായി മരണപ്പെട്ടിട്ടുള്ളവരുടെ ആശ്രിതര്‍ക്ക് മരണാരന്തര ആനുകൂല്യം വിതരണം ചെയ്യല്‍, കൂടുതല്‍ മികവോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടപ്പാക്കല്‍ തുടങ്ങി വിവിധ വ്യാപാര ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പി.സി.ജേക്കബ് പറഞ്ഞു.

പള്ളുരുത്തി യൂണിറ്റില്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ പതാക ഉയര്‍ത്തി. പള്ളുരുത്തി മര്‍ച്ചന്റ് വെല്‍ഫെയര്‍ സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ എം.എല്‍.എമാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്തിനും സ്വീകരണം നല്‍കി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികള്‍ക്ക് അവാര്‍ഡും നല്‍കി. ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡിലൈറ്റ് പോള്‍, ജില്ലാ വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍, യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ജോസഫ്, യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി അംഗം ദീപു ജോസഫ്, ജില്ലാ കമ്മിറ്റി അംഗം സി.പി.സേവ്യര്‍,യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.പി.ജയന്‍, ട്രഷറര്‍ ടി.എം. ഇബ്രാഹിം, കെ.പി.ജയിന്‍, പി.പി.വിനീത എന്നിവര്‍ പ്രസംഗിച്ചു. ഇടപ്പള്ളി ടോള്‍ വ്യാപാര ഭവനില്‍ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ അസ്സീസ് പതാക ഉയര്‍ത്തി. 50 വ്യാപാരികള്‍ക്ക് പലിശ രഹിത വായ്പാ വിതരണവും നടത്തി. കോട്ടവള്ളി യൂണിറ്റില്‍ പ്രസിഡന്റ് എം.ആര്‍ മോഹനന്‍ പതാക ഉയര്‍ത്തി. തിരുവാണിയൂര്‍ യൂണിറ്റില്‍ പ്രസിഡന്റ് പി.പി.റോയി പതാക ഉയര്‍ത്തി. സെക്രട്ടറി പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ്മാരായ കെ.എം. രാജു, കെ.ഒ.ജോര്‍ജ്, ട്രഷറര്‍ ബിജു മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. കൂന്മാവ് യൂണിറ്റില്‍ പ്രസിഡന്റ് വി.എം.മാര്‍ട്ടിന്‍ പതാക ഉയര്‍ത്തി. വൈറ്റില മര്‍ച്ചന്റ് യൂണയനില്‍ പ്രസിഡന്റ് വിന്‍സെന്റ് പതാക ഉയര്‍ത്തി. പെരുമ്പാവൂര്‍ മര്‍ച്ചന്റ് അസ്സോസിയേഷനില്‍ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്‍ പതാക ഉയര്‍ത്തി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു