അമിയോ എഡ്ജ് 5 ലിറ്റര്‍ എയര്‍ ഫ്രയര്‍’ അവതരിപ്പിച്ച് ക്രോംപ്റ്റണ്‍

കൊച്ചി : ആരോഗ്യകരമായ പാചകരീതികളിലേക്കുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന താല്‍പര്യം മുന്‍നിര്‍ത്തി ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് പുതിയ അമിയോ എഡ്ജ് 5 ലിറ്റര്‍ എയര്‍ ഫ്രയര്‍ അവതരിപ്പിച്ചു.

ന്യൂട്രിഗാര്‍ഡ് ടെക്‌നോളജി, എഡ്ജ്ടുഎഡ്ജ് ഡിസൈന്‍, മെറ്റല്‍ ഇന്റീരിയര്‍, ഓയില്‍ഫ്രീ കുക്കിംഗ്, 10 പ്രീസെറ്റ് മെനുകളുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ, സൈലന്റ്‌പ്രോ ടെക്‌നോളജി, സീത്രൂ വിന്‍ഡോ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 52 ഡെസിബലില്‍ താഴെ ശബ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം കുറഞ്ഞ എണ്ണയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം പോഷകാംശം നിലനിര്‍ത്താനും സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

ആരോഗ്യബോധമുള്ള കുടുംബങ്ങളെയും ജോലി ചെയ്യുന്ന പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ അമിയോ എഡ്ജ് 5 ലിറ്റര്‍ എയര്‍ ഫ്രയര്‍ രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ 10,999 രൂപയ്ക്ക് ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു