കൊച്ചി :ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിക്കന്‍ റെസ്‌റ്റോറന്റ് ബ്രാന്‍ഡുകളിലൊന്നായ കെന്റക്കി െ്രെഫഡ് ചിക്കന്‍ (കെ.എഫ്.സി) മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ സ്വാഗതം ചെയ്ത് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ 240ലധികം നഗരങ്ങളിലായി 1,300ലധികം കെ.എഫ്.സി. റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും കെ.എഫ്.സിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ആഗസ്റ്റ് 31 വരെ നീണ്ടുനില്‍ക്കുന്ന ഓണം ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് 44 ശതമാനം വരെ ലാഭം നേട്ടമുണ്ടാക്കാമെന്ന് കമ്പനി അവകാശപ്പെട്ടു.
ഹോട്ട് ആന്‍ഡ് ക്രിസ്പി ചിക്കന്‍, ഹോട്ട് വിങ്‌സ്, ബോണ്‍ലെസ് ചിക്കന്‍ സ്ട്രിപ്‌സ് എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക കോംബോകളാണ് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കുന്നത്. ഓണാഘോഷങ്ങളുടെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന പ്രത്യേക പതിപ്പിലുള്ള ഓണം ബക്കറ്റും കെഎഫ്‌സി അവതരിപ്പിച്ചിട്ടുണ്ട്. വള്ളംകളി, പുലിക്കളി തുടങ്ങിയ കേരളീയ സാംസ്‌കാരിക പാരമ്പര്യങ്ങളാണ് ബക്കറ്റിന്റെ ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ കെഎഫ്‌സി റെസ്‌റ്റോറന്റുകളില്‍ ഡൈന്‍-ഇന്‍, ടേക്ക്എവേ സൗകര്യങ്ങളോടൊപ്പം കെഎഫ്‌സി ആപ്പ്, വെബ്‌സൈറ്റ്, പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകള്‍ എന്നിവയിലൂടെയും ഓഫറുകള്‍ ലഭ്യമാണ്.

