തിരുവനന്തപുരം : കേരളത്തിലെ റീട്ടെയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ്പോണ്‍ പെയിന്റ് ഇന്ത്യ തിരുവനന്തപുരം കരിക്കകത്ത് സംസ്ഥാനത്തെ ആദ്യ നിയോ ഹോംസ് സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വീട്ടുടമകള്‍, ആര്‍ക്കിടെക്ടുമാര്‍, കോണ്‍ട്രാക്ടര്‍മാര്‍, പെയിന്റര്‍മാര്‍ എന്നിവര്‍ക്കായി പെയിന്റുകള്‍, പെയിന്റിംഗ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒരിടത്ത് ലഭ്യമാക്കുന്നതാണ് സ്റ്റോര്‍. ഗിരിജ എന്റര്‍പ്രൈസസുമായി സഹകരിച്ചാണ് സംരംഭം ആരംഭിച്ചത്. കേരളം കമ്പനിയുടെ പ്രധാന വിപണികളിലൊന്നാണെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്നും നിപ്പോണ്‍ പെയിന്റ് ഇന്ത്യ ഡെക്കറേറ്റീവ് കോട്ടിംഗ്സ് ബിസിനസ് പ്രസിഡന്റ് മാര്‍ക്ക് ടൈറ്റസ് പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ നിയോ ഹോംസ് സ്റ്റോറുകള്‍ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

