റെഗുലര്‍ പ്ലാനുകളുമായി ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ്   

മുംബൈ : ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും (ജെ.എഫ്.എസ്.എല്‍) ബ്ലാക്ക്‌റോക്കും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് (ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ്), 2026 ആഗസ്റ്റ് 17 മുതല്‍ എല്ലാ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലും റെഗുലര്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നു.

മ്യൂച്വല്‍ ഫണ്ട് ബിസിനസ്സ് ആരംഭിച്ചതുമുതല്‍, തടസ്സമില്ലാത്ത ഡിജിറ്റല്‍ നിക്ഷേപ അനുഭവം സൃഷ്ടിക്കുന്നതിനാണ് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് മുന്‍ഗണന നല്‍കിയത്. റെഗുലര്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിലൂടെ, നിക്ഷേപകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ വഴി നിക്ഷേപം നടത്താനും സാധിക്കും. ഇത് ജിയോബ്ലാക്ക്‌റോക്കിന്റെ നിക്ഷേപ ഓഫറുകളുമായി ഇടപഴകുന്നതിനും അവ ലഭ്യമാക്കുന്നതിനും നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. കമ്പനിയുടെ വിതരണ ശൃംഖല വിപുലീകരിക്കുന്നതോടൊപ്പം, ഒന്നിലധികം ചാനലുകളിലൂടെ നിക്ഷേപകര്‍ക്ക് സേവനം നല്‍കാനും ഇന്ത്യയിലെ വളരുന്ന ഫിനാന്‍ഷ്യല്‍ അഡൈ്വസ് ഇക്കോസിസ്റ്റത്തിന് പുതിയ ദിശ നല്‍കുമെന്ന് കമ്പനി അധികൃര്‍ വിലയിരുത്തുന്നു.

നിക്ഷേപകരെ കേന്ദ്രീകരിച്ച് ‘ലളിതവും പ്രാപ്യവുമയ പരിഹരങ്ങളിലൂടെ സാമ്പത്തിക വിപണി വാഗ്ദാനം ചെയ്യുന്ന വളര്‍ച്ചാ അവസരങ്ങളില്‍ പങ്കാളികളാകാന്‍ നിക്ഷേപകരെ സഹായിക്കുക എന്നതാണ് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റിന്റെ ലക്ഷ്യമെന്ന് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സിദ് സ്വാമിനാഥന്‍ പറഞ്ഞു.

എസ്ഐഎഫ് പ്ലാറ്റ്‌ഫോമിന് കീഴില്‍ അടുത്തിടെ ആരംഭിച്ച പ്രിസം ഹൈബ്രിഡ് ലോംഗ്-ഷോര്‍ട്ട് ഫണ്ടില്‍ നിക്ഷേപകര്‍ക്ക് എങ്ങനെ നിക്ഷേപിക്കണം എന്നതില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം  ലഭിക്കും.

‘വര്‍ദ്ധിച്ചുവരുന്ന നിക്ഷേപക അവബോധവും, ഉയര്‍ന്ന പങ്കാളിത്തവും, ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വ്യവസായം വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലാണ്. രാജ്യത്തുടനീളമുള്ള പുതിയ നിക്ഷേപകരിലേയ്ക്ക് നിക്ഷേപമെത്തിക്കുന്നതില്‍ വിതരണക്കാരുടെ പങ്ക് ചെറുതല്ല. റെഗുലര്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിലൂടെ അര്‍ത്ഥവത്തായതും ദീര്‍ഘകാലവുമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും, നിക്ഷേപ പരിഹാരങ്ങള്‍ നിക്ഷേപകര്‍ക്ക് ലഭ്യമാക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റെന്ന് ചീഫ് ബിസിനസ്സ് ഓഫീസര്‍ രാജീവ് ഛാബ്രിയ പറഞ്ഞു.

മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് ഇപ്പോള്‍ ജിയോബ്ലാക്ക്‌റോക്കിന്റെ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലായ  jioblackrock.camsonline.com/empanelment വഴി ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യാമെന്നും ഇത് വേഗതയേറിയതും ലളിതവും തടസ്സമില്ലാതുമായ നിക്ഷേപ അനുഭവം സാധ്യമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു