വിതരണ ശൃംഖല ശക്തമാക്കാൻ ഇന്ത്യൻ കമ്പനികൾ

കൊച്ചി: ആഗോള വ്യാപാരത്തിലെ മാറ്റങ്ങളെ നേരിടാനും വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇന്ത്യൻ കമ്പനികൾ വിതരണ ശൃംഖല കൂടുതൽ ശക്തമാക്കുന്നതായി ഡിപി വേൾഡ് ഗ്ലോബൽ ട്രേഡ് ഒബ്സർവേറ്ററിയുടെ ‘ഇന്ത്യ കൺട്രി റിപ്പോർട്ട് 2026’. വിതരണ ശൃംഖലയിലെ പ്രതിബന്ധങ്ങളെ നേരിടാൻ ബിസിനസുകൾ തയ്യാറെടുക്കുമ്പോൾ, 70% ഇന്ത്യൻ എക്സിക്യൂട്ടീവുകളും സപ്ലയർ വൈവിധ്യവൽക്കരണത്തിന് മുൻഗണന നൽകുന്നു, കൂടാതെ  59% പേർ ഇൻവെന്ററി ലെവലുകൾ വർധിപ്പിക്കുന്നു.  ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവയും പ്രധാന മുൻഗണനകളാണ്.
451 സപ്ലൈ ചെയിൻ, ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവുകളിൽ നടത്തിയ സർവേയിൽ, ഉപഭോക്തൃ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണം ആഗോള ശരാശരിയേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി. പി എൽ ഐ  പദ്ധതി, വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ, എഫ് റ്റി എ എസ്  എന്നിവയും വ്യാപാര വളർച്ചയ്ക്ക് പിന്തുണ നൽകുന്നു. ഇന്ത്യയിൽ 57% പേർക്ക് വ്യാപാര ധനസഹായം ന്യായമായ രീതിയിൽ ലഭ്യമാണെന്നും റിപ്പോർട്ട് പറയുന്നു.

വ്യാപാര വളർച്ചയ്ക്കൊപ്പം 46% ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവുകൾ റോഡ് ശൃംഖല വികസനത്തിന് മുൻഗണന നൽകുന്നു. റെയിൽ, തീരദേശ ഷിപ്പിങ് തുടങ്ങിയ മൾട്ടിമോഡൽ ഗതാഗത സംവിധാനങ്ങളിലേക്കും കമ്പനികൾ കൂടുതൽ മാറുകയാണ്. ഇത് ചരക്കുനീക്കം കാര്യക്ഷമമാക്കുന്നതിനൊപ്പം ലോജിസ്റ്റിക്സ് ചെലവും കാർബൺ പുറന്തള്ളലും കുറയ്ക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു