കൊച്ചി: ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി പത്മശ്രീ പുരസ്‌കാര ജേതാവും പ്രശസ്ത നടനുമായ ആർ. മാധവനെ നിയമിച്ചു. ഇതോടൊപ്പം ‘നത്തിംഗ് സ്മോൾ എബൗട്ട് അസ്’ (Nothing Small About Us) എന്ന പേരിൽ പുതിയ ബ്രാൻഡ് ക്യാംപയിനും ബാങ്ക് തുടക്കം കുറിച്ചു. ‘സ്‌മോൾ ഫിനാൻസ് ബാങ്ക്’ എന്ന പേരിലെ ‘സ്‌മോൾ’ എന്ന പദത്തിനപ്പുറം ഉജ്ജീവന്റെ വിപുലമായ സാമ്പത്തിക സേവനങ്ങളും വലിയ ബാങ്കിംഗ് ശൃംഖലയും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.
സേവിങ്സ് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, വായ്പകൾ, ബിസിനസ് ബാങ്കിങ്, ഫോറെക്സ്, എൻആർഐ സേവനങ്ങൾ, വെൽത്ത് സൊല്യൂഷനുകൾ തുടങ്ങിയ സമഗ്രമായ ബാങ്കിംഗ് സേവനങ്ങളാണ് ഉജ്ജീവൻ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 800-ലേറെ ശാഖകളിലൂടെ ഒരു കോടിയിലധികം ഉപഭോക്താക്കൾക്ക് ബാങ്ക് നിലവിൽ സേവനം നൽകി വരുന്നു. ടെലിവിഷൻ, അച്ചടി മാധ്യമങ്ങൾ, ഡിജിറ്റൽ, ഒടിടി, സോഷ്യൽ മീഡിയ, ഔട്ട്‌ഡോർ പരസ്യങ്ങൾ, ബാങ്ക് ശാഖകൾ എന്നിവയിലൂടെയാണ് ഈ പുതിയ പ്രചാരണം ജനങ്ങളിലേക്ക് എത്തിക്കുന്നത്.

