നിപിന്‍ നിരവത്തിന്റെ മെന്റലിസം ഷോ ‘ക്രിപ്റ്റിക് 2.0’ സെപ്തംബര്‍ 27 ന്

കൊച്ചി: മെന്റലിസ്റ്റ് നിപിന്‍ നിരവത്ത് നേതൃത്വം നല്‍കുന്ന വെസ്മിറ ഇവന്റ്‌സ് അവതരിപ്പിക്കുന്ന മെന്റലിസം ഷോ ആയ ക്രിപ്റ്റിക് 2.0 സെപ്തംബര്‍ 27 നു വൈകിട്ട് 7 മണിക്ക് തൃപ്പൂണിത്തുറ ജെ ടി പാക്കില്‍ നടക്കും. മെന്റലിസം ശക്തമായ ഒരു കലയും ആസ്വാദനവുമാണെന്നും അതിനെ അത്ഭുതശക്തിയാക്കി വില്പനച്ചരക്കാകുകയോ ചൂഷണത്തിന് ഉപയോഗിക്കുകയോ ചെയ്യരുതെന്ന് പ്രമുഖ മെന്റലിസ്റ്റ് നിപിന്‍ നിരവത്ത് പറഞ്ഞു. മനുഷ്യരുടെ വിശ്വാസത്തെയും ഭയത്തെയും ഉപയോഗപ്പെടുത്തി സാധാരണ വസ്തുക്കള്‍ക്ക് അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് പണം വാങ്ങുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് നിപിന്‍ ചൂണ്ടിക്കാട്ടി. മെന്റലിസം, ഹിപ്‌നോട്ടിസം, ഇല്ല്യൂഷന്‍ തുടങ്ങിയ കലാരൂപങ്ങള്‍ക്ക് മനുഷ്യ മനസിലുണ്ടാകുന്ന കൗതുകങ്ങള്‍ സോഷ്യല്‍ മീഡിയ റീച്ചിന് വേണ്ടി അതിരുകടന്ന് ഉപയോഗിക്കുന്ന പ്രവണത ശരിയല്ല. ഹിപ്പ്‌നോട്ടിസത്തെ പോലെയുള്ള വിഷയങ്ങളില്‍ ശാസ്ത്രീയവും ഉത്തരവാദിത്തപരവുമായ സമീപനത്തിന് പകരം എന്തും ചെയ്യാം എന്ന തരത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. റീച്ച് മാത്രം ലക്ഷ്യമാക്കുമ്പോള്‍ കല അപ്രസക്തമാകുകയാണെന്നും മെന്റലിസ്റ്റ് നിപിന്‍ നിരവത്ത് ചൂണ്ടിക്കാട്ടി.

ക്രിപ്റ്റിക് 2.0 അത്ഭുത പ്രവര്‍ത്തിയോ സിദ്ധിയോ അല്ലെന്നും കലയും വിനോദവുമാണെന്ന് നിപിന്‍ നിരവത്ത് എറണാകുളം പ്രസ്സ് ക്ല്ബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മനസിനെ അത്ഭുതപ്പെടുത്തുന്നതും കൗതുകം ജനിപ്പിക്കുന്നതുമായ കലാപ്രകടനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍ ബിനുവാണ് ഷോ ഡയറക്ടര്‍. എല്‍ദോ പി. ജോണ്‍ മ്യൂസിക്ക് ഡയറക്ഷന്‍ നിര്‍വ്വഹിക്കുമ്പോള്‍ സേവിയര്‍ പോള്‍സണ്‍ സ്‌റ്റേജ് മാനേജര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് -9995560116

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു