സൗജന്യ ആൻജിയോഗ്രാം പദ്ധതിയുമായി വി.പി.എസ് ലേക്ഷോറിന്റെ ‘ഹൃദയസ്പർശം’

കൊച്ചി :  അർഹരായ നിർദ്ധന രോഗികൾക്ക് ആൻജിയോഗ്രാം പരിശോധന സൗജന്യമായി ലഭ്യമാക്കുന്ന ‘ഹൃദയസ്പർശം’ പദ്ധതിയുമായി കൊച്ചി വി.പി.എസ് ലേക്ഷോർ ആശുപത്രി. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആവിഷ്കരിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയ് നിർവ്വഹിച്ചു. സാമ്പത്തിക പ്രയാസങ്ങൾ മൂലം ആരുടെയും ജീവൻ അപകടത്തിലാകരുതെന്ന സന്ദേശമുയർത്തി വി.പി.എസ് ലേക്ഷോർ മാനേജ്‌മെന്റ് മാതൃകാപരമായ സാമൂഹിക പ്രതിബദ്ധതയാണ് പുലർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യ സംരക്ഷണത്തോടുള്ള കരുതലിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ 50 പേർക്ക് പദ്ധതിയിലൂടെ സൗജന്യ ആൻജിയോഗ്രാം പരിശോധന ലഭ്യമാക്കുമെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. വി. ആനന്ദ് കുമാർ അറിയിച്ചു. വി.പി.എസ് ലേക്ഷോർ ഗ്രൂപ്പ് സി.ഇ.ഓ അഭിഷേക് പൊഡുരി, സി.ഇ.ഓ ജയേഷ് വി. നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്‌ണോയ് സ്വാഗതവും കാർഡിയോ തൊറാസിക് ആന്റ് വസ്കുലാർ സർജറി കൺസൾട്ടന്റ് ഡോ. ഡി.എസ് സുജിത്ത് നന്ദിയും പറഞ്ഞു. ഈ സൗജന്യ സേവനം ആവശ്യമുള്ളവർ സെപ്റ്റംബർ 30-ന് മുമ്പായി 99616 40000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു